കൊവിഡ്-19; ജര്‍മ്മനിയില്‍ മലയാളി നഴ്‌സ് മരിച്ചു

 


കോട്ടയം: (www.kvartha.com 27.04.2020) കൊവിഡ്-19 രോഗബാധയെ തുടര്‍ന്ന് ഒരു പ്രവാസി മലയാളി കൂടി വിദേശത്ത് മരണപ്പെട്ടു. ചങ്ങനാശ്ശേരി സ്വദേശിനി പ്രിന്‍സി (54) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ജര്‍മ്മനിയില്‍ ആരോഗ്യ മേഖലയില്‍ നഴ്‌സയി പ്രവര്‍ത്തിക്കുകയായിരുന്നു.

35 വര്‍ഷത്തോളമായി ജര്‍മ്മനിയില്‍ താമസിച്ചു വരികയായിരുന്നു. അങ്കമാലി മുക്കന്നൂര്‍ പാലിമറ്റം കുടുംബാഗമാണ് പ്രിന്‍സി. സംസ്‌കാരം ജര്‍മ്മനിയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭര്‍ത്താവ് ങ്ങനാശ്ശേരി വെട്ടിത്തുരുത്തി കാര്‍ത്തികപ്പിള്ളില്‍ ജോയി. മകള്‍: ആതിര.

കൊവിഡ്-19; ജര്‍മ്മനിയില്‍ മലയാളി നഴ്‌സ് മരിച്ചു

Keywords:  News, Kerala, Kottayam, Nurse, Death, COVID19, Germany, One malayali nurse died in germany due to corona
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia