ധീരജ് വധക്കേസ്; യൂത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രടറി പിടിയില്‍
Jan 19, 2022, 10:15 IST
ഇടുക്കി: (www.kvartha.com 19.01.2022) പൈനാവ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായിരുന്ന ധീരജ് രാജേന്ദ്രനെ (21) കുത്തിക്കൊന്ന കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. യൂത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ ജനറല്‍ സെക്രടറിയും കഞ്ഞിക്കുഴി പഞ്ചായത്തംഗവുമായ സോയ്മോന്‍ സണ്ണി ആണ് പിടിയില്‍ ആയത്.
ചേലച്ചുവട്ടിലെ വീട്ടില്‍നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും. കേസില്‍ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായത്. കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. യൂത് കോണ്‍ഗ്രസ്- കെ എസ് യു നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ, ജിതിന്‍, ടോണി തേക്കിലക്കാടന്‍ എന്നിവരുമായാണ് തെളിവെടുപ്പ് നടത്തിയത്.
കേസിലെ മുഖ്യതെളിവായ കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതാണ് പൊലീസിനെ കുഴക്കുന്നത്. കത്തിയടക്കമുള്ള പ്രധാന തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. രക്ഷപ്പെടുന്നതിനിടെ ഇടുക്കി കലക്ടറേറ്റിന് മുന്നിലുള്ള വനമേഖലയില്‍ കത്തി ഉപേക്ഷിച്ചെന്നാണ് നിഖില്‍ പൈലി പൊലീസിനോട് പറഞ്ഞിരുന്നതെന്നാണ് വിവരം. ഒരു തവണ നിഖിലിനെ എത്തിച്ച് തെരച്ചില്‍ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല.
ഒന്നാം പ്രതി നിഖില്‍ പൈലി, രണ്ടാം പ്രതി ജെറിന്‍ ജോജോ എന്നിവരെ ഈ മാസം 22 വരെയും 3, 4, 5 പ്രതികളായ ജിതിന്‍, ടോണി, നിതിന്‍ എന്നിവരെ ഈ മാസം 21 വരെയുമാണ് ഇടുക്കി ജില്ല കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരിക്കുന്നത്. ഇടുക്കി ഡി വൈ എസ് പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
ജനുവരി 10ന്, എന്‍ജിനീയറിങ് കോളജിലെ യൂനിയന്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് എസ് എഫ് ഐ യൂനിറ്റ് കമിറ്റി അംഗം കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയും കംപ്യൂടെര്‍ സയന്‍സ് വിദ്യാര്‍ഥിയുമായ ധീരജ് രാജേന്ദ്രന്‍ കുത്തേറ്റ് മരിച്ചത്. ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി അഭിജിത് ടി സുനില്‍ (21), കൊല്ലം സ്വദേശി എ എസ് അമല്‍ (23) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.