രക്തപരിശോധനാ റിപോര്‍ട്ടില്‍ പിഴവ് ; മാലിയില്‍ ഒരു മലയാളി കൂടി തടവില്‍
Feb 18, 2015, 15:49 IST
കോട്ടയം: (www.kvartha.com 18/02/2015) മാലദ്വീപ് ജയിലില്‍ ഒരു മലയാളി കൂടി തടവനുഭവിക്കുന്നു. കോട്ടയം ജില്ലയിലെ രാജേഷ് കാക്കനാട്ട് ഭാസ്കരനാ(33) ണ് കഴിഞ്ഞ ഒരു വര്‍ഷമായി തടവില്‍ കഴിയുന്നത്. രക്തപരിശോധനാ റിപോര്‍ട്ടില്‍ പിഴവ് വരുത്തി എന്ന കുറ്റം ചുമത്തിയാണ് 2014 ഫെബ്രുവരി 27 ന് രാജേഷിനെ മാലി പോലീസ് അറസ്റ്റ് ചെയ്തത്.
മാലദ്വീപിലെ പ്രധാന ആശുപത്രികളിലൊന്നായ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്നു രാജേഷ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇതേ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു രാജേഷ് . എന്നാല്‍ മറ്റൊരു ജീവനക്കാരി തയാറാക്കിയ രക്തപരിശോധനാ റിപോര്‍ട്ടില്‍ ലാബിന്റെ ഇന്‍ചാര്‍ജായിരുന്ന രാജേഷ് ഒപ്പുവെച്ചതാണ് അറസ്റ്റിനിടയാക്കിയത്.
എച്ച്.ഐ.വി പോസിറ്റീവ് ആയ രക്തത്തിന്റെ റിപോര്‍ട്ടില്‍ എച്ച്.ഐ.വി നെഗറ്റീവ് എന്ന് രേഖപ്പെടുത്തിയിടത്ത് ഒപ്പുവെച്ചതിനെ തുടര്‍ന്ന് എച്ച്.ഐ.വി ബാധയുള്ളയാളുടെ രക്തം മറ്റൊരു മാലദ്വീപ് സ്വദേശിക്ക് നല്‍കിയതാണ് പ്രശ്നത്തിന് കാരണം. ഫെബ്രുവരി 15ന് കേസിന്റെ വിധി വന്നെങ്കിലും കേസില്‍ രാജേഷിനെതിരായ കുറ്റം തെളിയിക്കാനായിട്ടില്ല.
കേസ് ഇപ്പോള്‍ മാലദ്വീപിലെ പ്രോസിക്യൂട്ടര്‍ ജനറലിനു (പി.ജി)കൈമാറിയിരിക്കയാണ്. പി.ജിക്ക് രാജേഷിനെ വെറുതെ വിടുകയോ കേസിന്റെ പുനരന്വേഷണത്തിന് ഉത്തരവിടുകയോ ചെയ്യാം. അതേസമയം രാജേഷിന് അനുകൂലമായി പ്രോസിക്യൂട്ടര്‍ ജനറല്‍ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുവും കുടുംബവും.
രാജേഷിനെ ജയില്‍ മോചിതനാക്കുന്നതിനായി ഫേസ്ബുക്ക് കൂട്ടായ്മ വിദേശകാര്യ മന്ത്രി, പ്രധാന മന്ത്രി, കേരള മുഖ്യമന്ത്രി എന്നിവര്‍ക്ക് ഇ മെയിലുകള്‍ അയച്ച് കാമ്പയിന് സംഘടിപ്പിച്ചിരുന്നു. നൂറു കണക്കിന് മെയിലുകളാണ് ഇതിനോടകം തന്നെ ഇവര്‍ക്ക് അയച്ചത്. മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു. കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെയും മാലദ്വീപിലെ ഇന്ത്യന്‍ എംബസിയുടെയും ശക്തമായ ഇടപെടല്‍ ഉടന്‍ ഉണ്ടായെങ്കിലേ രാജേഷിന്റെ മോചനം സാധ്യമാകൂ.
കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടാല്‍ രാജേഷിന് ഇനിയും വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടതായി വരും. അതേസമയം ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ രക്തപരിശോധനാ സംവിധാനത്തിലെ പോരായ്മകളാണ് തെറ്റായ റിപോര്‍ട്ട് തയാറാക്കാന്‍ കാരണമായതെന്നാണ് വിവരം.
യു.എസ് രക്തപരിശോധനാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടെ രക്തപരിശോധന നടക്കുന്നതെന്ന് കോടതിയില്‍ രാജേഷിന്റെ അഭിഭാഷകന് വാദിച്ചിരുന്നു. ഇത് ശരിവെക്കും വിധം രാജേഷ് ജയിലിലായ ശേഷവും ഇതേ ആശുപത്രിയിലെ മെഡിക്കല്‍ ലാബില്‍ പലതവണ തെറ്റായ റിപോര്‍ട്ട് നല്‍കിയത് വിവാദങ്ങളുയര്‍ത്തിയിരുന്നു. എച്ച്.ഐ.വി ഇല്ലാത്ത ഒരാള്‍ക്ക് എച്ച്.ഐ.വി ഉണ്ടെന്ന റിപോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇതേ ആശുപത്രിയില്‍ നടന്നത്.

Also Read:
വീടിനു തീപിടിച്ചു പെണ്‍കുട്ടി വെന്തു മരിച്ചു

Keywords: Rajesh, Malappuram, Kottayam, Hospital, Report, Case, Court, Advocate, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.