സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി; സ്വകാര്യ ബസുകൾ, ടെമ്പോ ട്രാവലറുകൾ എന്നിവയ്ക്ക് നികുതി അടയ്ക്കാന്‍ കാലാവധി നീട്ടി നൽകി

 


തിരുവനന്തപുരം: (www.kvartha.com 29.09.2021) സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. അതേസമയം സ്വകാര്യ ബസുകൾ, ടെമ്പോ ട്രാവലറുകൾ എന്നിവക്ക് നികുതി അടക്കാൻ കാലാവധി നീട്ടിനൽകാനും തീരുമാനിച്ചു. ഡിസംബർ വരെയായിരിക്കും ഇവർക്കുള്ള സാവകാശം.

നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് മോടോര്‍ വാഹന വകുപ്പ് തയ്യറാക്കിയ പ്രോടോകോള്‍ അംഗീകരിച്ചിരുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ സ്കൂളുകള്‍ക്കും കൈമാറും. വിദ്യാര്‍ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ തുടരാനാണ് തീരുമാനം.

സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി; സ്വകാര്യ ബസുകൾ, ടെമ്പോ ട്രാവലറുകൾ എന്നിവയ്ക്ക് നികുതി അടയ്ക്കാന്‍ കാലാവധി നീട്ടി നൽകി

കൂടാതെ സ്കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടി ബോണ്ട് സെര്‍വീസുകള്‍ അനുവദിക്കും. ഇതിനുള്ള നിരക്ക് ബന്ധപ്പെട്ട സ്കൂള്‍ അധികൃതരും കെഎസ്ആര്‍ടിസിയും ചേര്‍ന്ന് തീരുമാനിക്കും. സ്വകാര്യ ബസുകളിലെ കണ്‍സഷന്‍ നിരക്ക് സംബന്ധിച്ചും തീരുമാനമെടുക്കും.

ഉച്ചവരെമാത്രം ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസ്, ബെഞ്ചിൽ ഒന്നോ രണ്ടോ കുട്ടികൾ, ഉച്ചഭക്ഷണം സ്കൂളിൽ വേണ്ട എന്നതടക്കമുള്ള അടിസ്ഥാനകാര്യങ്ങളില്‍ ധാരണയായി. ഓരോ സ്കൂളിലെയും കുട്ടികളുടെ എണ്ണം നോക്കി എങ്ങിനെ ബാച് തിരിക്കണം. ഓഫ്‍ലൈൻ ക്ലാസിന് സമാന്തരമായുള്ള ഓൺലൈൻ ക്ലാസുകളുടെ സമയത്തിൽ മാറ്റം വേണോ എന്നതടക്കം വിശദമായ അന്തിമ മാർഗരേഖ ഉടൻ തയ്യാറാക്കും.

Keywords:  News, Thiruvananthapuram, Kerala, State, Tax&Savings, Bus, School, Top-Headlines, School vehicles, One year road tax exemption for school vehicles.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia