Investigation | ഓൺലൈൻ തട്ടിപ്പിനിരയായെന്ന് ആത്മഹത്യകുറിപ്പ്: കണ്ണൂർ നഗരത്തിലെ ലോഡ്ജിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

​​​​​​​

 
Kannur Lodge Suicide Linked to Online Fraud
Kannur Lodge Suicide Linked to Online Fraud

Photo: Arranged

ശനിയാഴ്ച്ച രാത്രിയാണ് ഇയാൾ ലോഡ്ജിൽ മുറിയെടുത്തത്. ഞായറാഴ്ച്ച ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ബലം ഉപയോഗിച്ചു കതകു തുറന്നപ്പോഴാണ് ഫാനിൽ തുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

കണ്ണൂർ: (KVARTHA) ഓൺലൈനിലൂടെയുള്ള ഷെയർ ട്രേഡിങ് തട്ടിപ്പിൽ കുടുങ്ങി വൻ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട എഫ് എ സി ടി ജീവനക്കാരനായ യുവാവ് കണ്ണൂർ നഗരത്തിലെ ലോഡ്ജ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ ടൗൺ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.

പാനൂർ ചെണ്ടയാട് സ്വദേശി ചാലിൽ പറമ്പത്ത് ഹൗസിൽ പി. ജിതിൻ രാജാണ് ( 31) കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസരത്തെ മാർക്കറ്റ് റോഡിലുള്ള മെറിഡിയൻ പാലസ് ലോഡ്ജിൽ തൂങ്ങിമരിച്ചത്. ആലുവ എഫ്. എ സി ടിയിൽ മെക്കാനിക്കാണ് ജിതിൻ രാജ്. ആറു വർഷത്തോളമായി ജോലിയിൽ പ്രവേശിച്ചിട്ട്. ശനിയാഴ്ച്ച രാത്രിയാണ് ഇയാൾ ലോഡ്ജിൽ മുറിയെടുത്തത്. ഞായറാഴ്ച്ച ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ബലം ഉപയോഗിച്ചു കതകു തുറന്നപ്പോഴാണ് ഫാനിൽ തുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വിട പറയുകയാണെന്നും എല്ലാവരും ക്ഷമിക്കണമെന്നുമുള്ള മുഖവുരയോടെ ജിതിൻരാജ് എഴുതി വെച്ച ആത്മഹത്യകുറിപ്പ് കണ്ടത്തിയിട്ടുണ്ട്. തന്നെ സാമ്പത്തികമായി തകർത്തത് ഷെയർ ട്രേഡിങ് തട്ടിപ്പിൽ കുടുങ്ങിയതാണെന്ന് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 

കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്. പരേതനായ രാജൻ - കമല ദമ്പതികളുടെ മകനാണ് ജിതിൻ. സഹോദരി: ജിൻസി

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia