പ്രതിഷേധം ശക്തം; കവി വൈരമുത്തുവിന് ഒഎന്‍വി സാഹിത്യപുരസ്‌കാരം നല്‍കുന്നത് പുനഃപരിശോധിക്കും
May 28, 2021, 15:22 IST
തിരുവനന്തപുരം: (www.kvartha.com 28.05.2021) കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎന്‍വി സാഹിത്യപുരസ്‌കാരം നല്‍കുന്നത് പുനഃപരിശോധിക്കും. അവാര്‍ഡ് നിര്‍ണയ സമിതിയുടെ നിര്‍ദേശപ്രകാരമാണ് പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നതെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വൈരമുത്തുവിനെതിരെ 'മീടൂ' ആരോപണം അടക്കം ഉയര്‍ന്നിരുന്നു. ഇത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിവരം. തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമാണ് വൈരമുത്തു. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒന്നിടവിട്ട വര്‍ഷങ്ങളിലാണു പുരസ്‌കാരം നല്‍കുന്നത്. വൈരമുത്തുവിന് പുരസ്‌കാരം പ്രഖ്യാപിച്ചതു മുതല്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Keywords: ONV Cultural Society to rethink giving award to Tamil poet Vairamuthu, Thiruvananthapuram, News, Award, Protesters, Writer, Criticism, Kerala.
Keywords: ONV Cultural Society to rethink giving award to Tamil poet Vairamuthu, Thiruvananthapuram, News, Award, Protesters, Writer, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.