ലാലിസം: മുഖ്യമന്ത്രിയും കായികമന്ത്രിയും ലാലുമായി കൂടിക്കാഴ്ച നടത്തി

 


കൊച്ചി: (www.kvartha.com 07/02/2015) ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടുണ്ടായ ലാലിസം വിവാദത്തില്‍ നടന്‍ മോഹന്‍ലാലിനെ അനുനയിപ്പിക്കാന്‍ ശ്രമം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലാലിനെ കാണാന്‍ അദ്ദേഹത്തിന്റെ കൊച്ചി തേവരയിലുള്ള വീട്ടില്‍ നേരിട്ടെത്തി.

മുഖ്യമന്ത്രിയോടൊപ്പം  മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബഹനാന്‍ എം.എല്‍.എ എന്നിവരും എത്തിയിരുന്നു. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ലാലുമായി കൂടിക്കാഴ്ച നടത്തിയത്. 15 മിനിറ്റോളം ചര്‍ച്ച നീണ്ടുനിന്നു.

പരിപാടി അവതരിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ 1.64 കോടി രൂപ വിവാദമുണ്ടായ സാഹചര്യത്തില്‍ ലാല്‍ തിരിച്ചുനല്‍കിയിരുന്നു. സ്പീഡ് പോസ്റ്റ് വഴിയാണ് പണം തിരികെ നല്‍കിയത്. ആ പണം ലാല്‍ തിരിച്ചുവാങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയ്ക്ക് വഴങ്ങാത്ത ലാല്‍ തിരികെ നല്‍കിയ പണം തിരിച്ചുവാങ്ങുന്നത് വിഷമമുണ്ടാക്കുമെന്ന് പറഞ്ഞു.

പണം സര്‍ക്കാരിന്റെ മറ്റേതെങ്കിലും പദ്ധതിയിലേക്ക് മാറ്റാനാകുമോ എന്നും ലാല്‍ ചോദിച്ചു. അത് നടന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറാമെന്ന നിര്‍ദേശവും ചര്‍ച്ചയില്‍   ഉയര്‍ന്നിരുന്നു.   മിക്കവാറും ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറാനാണ് നീക്കം.

ലാലിസം: മുഖ്യമന്ത്രിയും കായികമന്ത്രിയും ലാലുമായി കൂടിക്കാഴ്ച നടത്തിപരിപാടിയുടെ പേരില്‍ ലാലിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതില്‍ ദു:ഖമുണ്ടെന്ന് മുഖ്യമന്ത്രിയും കായികമന്ത്രിയും വ്യക്തമാക്കി. എന്നാല്‍ ലാലിന്റെ പണം തിരികെ വാങ്ങില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. അതിനിടെ മോഹന്‍ലാല്‍ അയച്ച ചെക്ക് കളക്ഷനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ക്കായി കൈമാറിയതായി ഗെയിംസ് സി.ഇ.ഒ ജേക്കബ് പുന്നൂസ് കഴിഞ്ഞദിവസം  അറിയിച്ചിരുന്നു.

ചെക്ക് കൈപ്പറ്റിയതായി രസീത് നല്‍കിയിട്ടുണ്ട്. ഗെയിംസ് ഫണ്ടിലേക്കായിരിക്കും തുക പോകുകയെന്നും പണം തിരിച്ചുവാങ്ങേണ്ട എന്ന സര്‍ക്കാര്‍ തീരുമാനം തന്നെ അറിയിച്ചിട്ടില്ലെന്നും ജേക്കബ് പുന്നൂസ് പറഞ്ഞിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയും കായികമന്ത്രിയും പണം തിരികെ വാങ്ങണമെന്നാവശ്യപ്പെട്ട് മോഹന്‍ലാലിനെ കണ്ടത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Oommen Chandy and Thiruvanchoor visited Mohanlal, Kochi, Controversy, Meeting, Cabinet, Found, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia