Party Offices Attack | ഡിസിസി ഓഫീസിനും എകെജി സെന്ററിനും നേരെ നടന്ന ആക്രമണം: 3 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാത്തതില്‍ പൊലീസിന് ഗുരുതര വീഴ്ചയെന്ന് ഉമ്മന്‍ ചാണ്ടി
Jul 3, 2022, 17:11 IST
തിരുവനന്തപുരം: (www.kvartha.com) ഡിസിസി ഓഫീസിനും എകെജി സെന്ററിനും നേരെയുണ്ടായ ആക്രമണത്തിലെ പ്രതികളെ പിടിക്കാത്തതില്‍ പൊലീസിന് വിമര്‍ശനവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആക്രമണം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് പൊലീസിന്റെ ഗുരുതരമായ വീഴ്ചയാണെന്നും പാര്‍ടിയുടെ നിര്‍ദേശപ്രകാരം മാത്രം പൊലീസ് പ്രവര്‍ത്തിക്കുന്നതിനാലാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡിസിസി ഓഫീസിന് പൊലീസ് സംരക്ഷണം ഉണ്ടായിരുന്ന അവസരത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന്റെ കൈവശമുണ്ട്. അറിയപ്പെടുന്ന മാര്‍ക്സിസ്റ്റ് സംഘമാണ് പ്രതികളെന്ന് ബോധ്യമായിട്ടും അവരെ അറസ്റ്റ് ചെയ്യാത്തത് പോലീസിന് തന്നെ അപമാനമാണ്.
തലസ്ഥാനത്ത് അതീവസുരക്ഷാമേഖലയിലുള്ള എകെജി സെന്ററില്‍ ആക്രമണം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല. അവിടെയും സംഭവം നടക്കുമ്പോള്‍ പൊലീസ് ഉണ്ടായിരുന്നു. ആക്രമണം നടന്ന ഉടനേ പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്ന് ആരോപിച്ച സിപിഎമുകാര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല.
കോന്‍ഗ്രസിനും യുഡിഎഫിനും നേരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സംഘര്‍ഷം സൃഷ്ടിച്ച് അഗാധമായ പ്രതിസന്ധിയില്‍പെട്ട സര്‍കാരിനെ സംരക്ഷിക്കാനാണ് സിപിഎമും പൊലീസും ശ്രമിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.