'പണത്തിനുവേണ്ടി ജനങ്ങള്‍ നീണ്ട ക്യൂകളിലാണ്, സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയും ആവശ്യമായ കറന്‍സിയും ഉണ്ടെങ്കില്‍ നിലവിലുള്ള പ്രതിസന്ധിയെ മറികടക്കാം'; സംസ്ഥാന സര്‍ക്കാര്‍ ചില അടിയന്തര നടപടികള്‍ സ്വീകരിച്ചാല്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസമുണ്ടാകുമെന്ന് കാണിച്ച് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു
Nov 17, 2016, 19:04 IST
തിരുവനന്തപുരം: (www.kvartha.com 17.11.2016) സംസ്ഥാന സര്‍ക്കാര്‍ ചില അടിയന്തിര നടപടികള്‍ സ്വീകരിച്ചാല്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസമുണ്ടാകുമെന്ന് കാണിച്ച് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
കത്തിന്റെ പൂര്‍ണരൂപം:-
1000, 500 രൂപാ നോട്ടുകള്‍ പിന്‍വലിക്കുവാനുള്ള കേന്ദ്ര തീരുമാനത്തെ തുടര്‍ന്നു സംജാതമായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയും ജനങ്ങളുടെ ബുദ്ധിമുട്ടും പൂര്‍ണ്ണമായും പരിഹരിക്കുവാന്‍ 50 ദിവസം കൂടി എടുക്കുമെന്നുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളില്‍ വലിയ പരിഭ്രാന്തി പടര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച ജനങ്ങള്‍ നേരിട്ട പ്രയാസങ്ങളും ആശങ്കയും അങ്ങേയ്ക്കു നേരിട്ട് അറിയാമല്ലോ. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചില അടിയന്തര നടപടികള്‍ സ്വീകരിച്ചാല്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസം എത്തിക്കാന്‍ സാധിക്കും.
സാധാരണക്കാര്‍ക്കു പ്രതേ്യകിച്ച് ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഏറ്റവും അധികം സഹായം ചെയ്യുവാന്‍ സാധിക്കുന്ന കേരളത്തിലെ ശക്തമായ സഹകരണ മേഖലയെ ഈ പ്രതിസന്ധിഘട്ടത്തില്‍ പ്രയോജനപ്പെടുത്താനുള്ള നടപടിയാണ് അടിയന്തരമായി സ്വീകരിക്കേണ്ടത്. കേന്ദ്രസര്‍ക്കാര്‍ സഹകരണമേഖലയുമായി ബന്ധപ്പെട്ട് അടിയന്തരമായി ചെയ്യേണ്ട ചില കാര്യങ്ങള്‍ അവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുകയും വേണം.
ഈ പ്രതിസന്ധിഘട്ടത്തില്‍ സഹകരണ മേഖലയെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്ര ഗവണ്‍മെന്റും ആര്‍.ബി.ഐ.യും ഇതുവരെ തയ്യാറായിട്ടില്ല എന്നതു ഖേദകരമാണ്. കേരളത്തിലെ 1600-ലധികം വരുന്ന പി.എ.സി.എസ്. (പ്രൈമറി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്) കളെ ബാങ്കുകളായി കണക്കാക്കി ക്രൈസിസ് മാനേജ്‌മെന്റില്‍ പങ്കാളിയാക്കുന്നതിനു പകരം കോടിക്കണക്കിനു ഡെപ്പോസിറ്റ് ഉള്ള ഇവയെ വെറും ഒരു വ്യക്തിയെപ്പോലെ കണക്കാക്കി ആഴ്ചയില്‍ 24,000 രൂപ മാത്രം പിന്‍വലിക്കുവാനാണ് അനുവദിച്ചിട്ടുള്ളത്.
ബാങ്കുകളായി അംഗീകരിച്ചിട്ടുള്ള ജില്ലാ ബാങ്കുകള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും ആവശ്യമായ കറന്‍സി നല്‍കുന്നതിനു നടപടി സ്വീകരിച്ചിട്ടില്ല. പ്രൈമറി സംഘങ്ങളെ അംഗസംഘം എന്ന പരിഗണ നല്‍കി ഇപ്പോള്‍ ദിവസവും പിന്‍വലിക്കാന്‍ അനുവദിച്ചിട്ടുള്ള 24,000 രൂപ എന്നത് 5 ലക്ഷം രൂപയാക്കി ഉയര്‍ത്തണം. 14 ജില്ലാ സഹകരണ ബാങ്കുകള്‍ക്കും അര്‍ബന്‍ ബാങ്കുകളുടെ തുല്യ പരിഗണന നല്‍കുകയും വേണം. ഈ ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിനു കേന്ദ്രത്തിന്റെയും മറ്റു ബന്ധപ്പെട്ടവരുടെയും മുന്നില്‍ വയ്ക്കാം.
കറന്‍സി ആവശ്യാനുസരണം ജനങ്ങളുടെ കൈയില്‍ എത്തുവാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്ന് ഇതിനോടകം വ്യക്തമാണ്. പണത്തിനുവേണ്ടി ജനങ്ങള്‍ നെട്ടോട്ടത്തിലും നീണ്ട ക്യൂകളിലുമാണ്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയും ആവശ്യമായ കറന്‍സിയും ഉണ്ടെങ്കില്‍ നിലവിലുള്ള പ്രതിസന്ധിയെ കുറെയൊക്കെ മറികടക്കാന്‍ സാധിക്കും. ഈ സാഹചര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ അനുമതി ലഭിച്ചാല്‍ ഡെപ്പോസിറ്റേഴ്‌സിന്റെ ദൈനംദിന കാര്യങ്ങളിള്‍, പ്രതേ്യകിച്ച് ആരോഗ്യ-ഭക്ഷണ കാര്യങ്ങളില്‍ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ചുവടെ.
ഒരു ഡെപ്പോസിറ്റര്‍ ചെക്കെഴുതി സഹകരണ ബാങ്കില്‍ നല്‍കി ചെക്ക് പാസ്സാക്കിയാല്‍ ഡെപ്പോസിറ്റര്‍ നല്‍കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ അത്രയും രൂപയ്ക്ക് ആശുപത്രി, സപ്‌ളൈകോ അല്ലെങ്കില്‍ ഡെപ്പോസിറ്റര്‍ ആവശ്യപ്പെടുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജില്ലാ സഹകരണ ബാങ്ക് ഗാരന്റി നല്‍കണം. ഒരു രൂപയുടെ റിസ്‌ക് പോലും ആ ബാങ്കിനില്ല. ഇങ്ങനെ ജില്ലാ സഹകരണ ബാങ്കിന്റെ ഗ്യാരന്റി സ്വീകരിക്കുവാന്‍ സ്ഥാപനങ്ങള്‍ക്ക് ഗവണ്‍മെന്റ് നിര്‍ദ്ദേശം കൊടുത്താല്‍ മതി.
പ്രതിസന്ധിയില്‍ പ്രതിഫലം കൈപ്പറ്റാതെയുള്ള സഹകരണ ബാങ്കിന്റെ സേവനം പൊതുജനങ്ങളില്‍ വളരെയധികം മതിപ്പുളവാക്കും. സഹകരണ മേഖലയ്ക്കു അര്‍ഹിക്കുന്ന സ്ഥാനം നല്‍കാതെ നിഷേധാത്മകമായ നിലപാട് സ്വീകരിച്ചിട്ടുള്ളവര്‍ക്ക് ഇതിലൂടെ മറുപടി നല്‍കാനുമാകും. ഗ്യാരന്റി നല്കുന്ന സ്ഥാപനത്തിന്റെ ബില്‍ അല്ലെങ്കില്‍ ഡിമാന്റ് നോട്ട് അനുസരിച്ചുള്ള തുക (ഗാരന്റി ലിമിറ്റിനുള്ളില്‍) ഇലക്‌ട്രോണിക് ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന സ്ഥാപനങ്ങളിലേയ്ക്ക് അങ്ങനെയും അല്ലാത്ത സ്ഥാപനങ്ങള്‍ക്ക് ആര്‍.ബി.ഐ.യില്‍ നിന്നും കറന്‍സി ലഭ്യമാകുന്ന മുറയ്ക്ക് അങ്ങനെയും പേമെന്റ് നടത്താനാകും.
ഈ സ്‌കീം ആശുപത്രികള്‍, ഭക്ഷ്യസാധനങ്ങള്‍ക്കു വേണ്ടിയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, സപ്‌ളൈകോ, കണ്‍സ്യൂമര്‍ ഫെഡ്, ഹോര്‍ട്ടികോര്‍പ്പ്, മത്സ്യഫെഡ് തുടങ്ങിയവയ്ക്കു വേണ്ടണ്‍ി ആദ്യം തുടങ്ങുക. അതിന്റെ വിജയം കണ്ടണ്‍ശേഷം സ്‌കീം വിപുലീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. കറന്‍സി ക്ഷാമംകൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസവും സ്തംഭനാവസ്ഥയിലുള്ള വാണിജ്യ രംഗത്ത് ചലനവും സൃഷ്ടിക്കുവാന്‍ ഈ നടപടിയിലൂടെ സാധിക്കുമെന്നു വിശ്വസിക്കുന്നു.
പ്രൈമറി ബാങ്കുകളെ ജില്ലാ ബാങ്കുകളുടെ ബ്രാഞ്ചുകളിലൂടെ ഈ സ്‌കീമില്‍ പങ്കാളികളാക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. ജില്ലാ ബാങ്കുകളിലും പ്രൈമറി സംഘങ്ങളിലും അക്കൗണ്ട് ഇതുവരെ തുടങ്ങിയിട്ടില്ലാത്തവര്‍ക്ക് അക്കൗണ്ട്് തുടങ്ങുന്നതിനും ആ അക്കൗണ്ടിലേക്ക് 10,000 രൂപ വരെ പിന്‍വലിച്ച 500, 1000 കറന്‍സി ഉള്‍പ്പെടെയുള്ളവ നിക്ഷേപിക്കുവാനുള്ള അനുമതിയും നല്‍കണം. ഈ സൗകര്യം ആരും ദുരുപയോഗം ചെയ്യുന്നില്ലെന്നു ഉറപ്പു വരുത്തുവാന്‍ ആധാര്‍ കാര്‍ഡോ, റേഷന്‍ കാര്‍ഡോ ഉപയോഗിച്ചേ പുതിയ അക്കൗണ്ടുകള്‍ തുടങ്ങാവൂ എന്ന നിബന്ധനയും വയ്ക്കാവുന്നതാണ്. ഈ ആവശ്യത്തിനു വേണ്ടി ജില്ലാ ബാങ്കുകളിലും ബ്രാഞ്ചുകളിലും പ്രൈമറി സംഘങ്ങളിലും പ്രതേ്യക കൗണ്‍ണ്ടറുകള്‍ തുറക്കണം.
യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യുകയും പ്രമുഖ സഹകാരികളുമായി നിര്‍വ്വഹണ രംഗത്തെ പ്രായോഗിക പ്രശ്‌നങ്ങളെ വിലയിരുത്തുകയും ചെയ്തശേഷമാണ് ഈ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ പരിഗണനയ്ക്കു വയ്ക്കുന്നത്. ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് നിലവില്‍ യാതൊരു ബുദ്ധിമുട്ടുകളുമില്ല. അതിനു സൗകര്യം ഇല്ലാത്ത സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും അത്യാവശ്യം വേണ്ട സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ കേരളത്തിലെ ശക്തമായ സഹകരണ മേഖലയെ പരമാവധി പ്രയോജനപ്പെടുത്തുവാനുള്ള ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് ഗവണ്‍മെന്റ് അംഗീകാരം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Keywords: Kerala, Cash, CM, Pinarayi vijayan, Oommen Chandy, Ban, fake-currency-case, Letter, Oommen Chandy's letter to CM.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.