രണ്ടാം മെഡിക്കല്‍ കോളജ്: നടപടി തിരുത്തണമെന്ന് മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്
Jun 16, 2016, 11:19 IST
തിരുവനന്തപുരം: (www.kvartha.com 16.06.2016) തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജ് സംബന്ധിച്ച തീരുമാനം തിരുത്തണമെന്നും പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തയച്ചു.
മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞത്. ആദ്യവര്‍ഷ എംബിബിഎസ് ബാച്ച് തുടങ്ങുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും 134 പുതിയ തസ്തികകള്‍ അനുവദിച്ചു ലബോറട്ടറിയടക്കം സൗകര്യങ്ങളും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചിരുന്നു.
മാത്രമല്ല ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന പൂര്‍ത്തിയാക്കി ഈ വര്‍ഷം 100 സീറ്റുകളില്‍ പ്രവേശനത്തിന് അനുമതി ലഭിച്ചു. മെഡിക്കല്‍ കോളജ് ഇല്ലാതാക്കുക വഴി 100 മെഡിക്കല്‍ സീറ്റുകളാണ് നഷ്ടപ്പെട്ടത്.
25,000 രൂപ സര്‍ക്കാര്‍ ഫീസില്‍ സാധാരണക്കാര്‍ക്കും 10% സീറ്റില്‍ പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കു സൗജന്യമായും പഠിക്കാനുള്ള അവസരമാണ് ഇതുമൂലം നഷ്ടപ്പെടുന്നതെന്നും പ്രവേശന പരീക്ഷ എഴുതി പ്രവേശനം കാത്തു കഴിയുന്ന വിദ്യാര്‍ഥികളെയും രക്ഷാകര്‍ത്താക്കളെയും കടുത്ത ആശങ്കയിലാഴ്ത്തുന്ന നടപടിയാണ് പുതിയ സര്‍ക്കാരിന്റേതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞത്. ആദ്യവര്‍ഷ എംബിബിഎസ് ബാച്ച് തുടങ്ങുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും 134 പുതിയ തസ്തികകള്‍ അനുവദിച്ചു ലബോറട്ടറിയടക്കം സൗകര്യങ്ങളും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചിരുന്നു.
മാത്രമല്ല ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന പൂര്‍ത്തിയാക്കി ഈ വര്‍ഷം 100 സീറ്റുകളില്‍ പ്രവേശനത്തിന് അനുമതി ലഭിച്ചു. മെഡിക്കല്‍ കോളജ് ഇല്ലാതാക്കുക വഴി 100 മെഡിക്കല്‍ സീറ്റുകളാണ് നഷ്ടപ്പെട്ടത്.
Keywords: Thiruvananthapuram, Kerala, Medical College, UDF, Government, LDF, Chief Minister, Oommen Chandy, Pinarayi vijayan, Letter.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.