Huge fine imposed | ഓപറേഷന്‍ റൈസ്: കണ്ണഞ്ചിപ്പിക്കുന്ന നിറത്തിലുള്ള ലൈറ്റ് ഘടിപ്പിച്ച് ചീറിപ്പാഞ്ഞു! ഫ്രീകന്‍ ജീപ് ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; പിഴ ചുമത്തിയത് 33000 രൂപ; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
Jul 12, 2022, 22:31 IST
മലപ്പുറം: (www.kvartha.com) ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടി കൂട്ടി നിരത്തില്‍ റൈസിങിനെത്തിയ ജീപ്പ് ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. രൂപ മാറ്റം വരുത്തി മറ്റ് യാത്രക്കാര്‍ക്ക് അപകടകരമായ രീതിയിയില്‍ റൈസിങ് നടത്തിയ ജീപ്പാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയില്‍ എടുത്തത്. വാഹനത്തിന്റെ ബോഡികളിലും, ടയറുകളിലും, സീറ്റുകളിലും, തുടങ്ങി വിവിധതരത്തിലുള്ള രൂപ മാറ്റങ്ങള്‍ വരുത്തിയും, കണ്ണഞ്ചിപ്പിക്കുന്ന കളര്‍ ലൈറ്റുകള്‍ സ്ഥാപിച്ചും റൈസിങ് നടത്തിയ ജീപ്പ് ആണ് കോട്ടക്കല്‍ പുത്തൂര്‍ ബൈപ്പാസില്‍ കസ്റ്റഡിയിലെടുത്തത്. വിവിധ നിയമ ലംഘനങ്ങള്‍ക്ക് 33000 രൂപ പിഴ ചുമത്തുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
ജില്ല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ.കെ സുരേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എ. എം.വി ഐമാരായ എബിന്‍ ചാക്കോ,വിജീഷ് വാലേരി, പിബോണി എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
വരും ദിവസങ്ങളില്‍ ദേശീയ-സംസ്ഥാന പാതകള്‍ കേന്ദ്രീകരിച്ച് കര്‍ശനമായ പരിശോധന തുടരുമെന്ന് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ.കെ സുരേഷ് കുമാര്‍ പറഞ്ഞു

Keywords: Latest-News, Kerala, Malappuram, Top-Headlines, Seized, Fine, Police, Driving Licence, Vehicles, Operation Race, Operation Race: Eye-catching colored light installed on jeep and sizzled; huge fine imposed.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.