പാർടി പിളർപിൽ പുതിയ പ്രതികരണവുമായി ഖാസിം ഇരിക്കൂർ; 'അഭിപ്രായം പറയുകയെന്നാൽ അസംതൃപ്തി എന്നല്ല അർഥം'
Aug 15, 2021, 14:18 IST
കാസർകോട്: (www.kvartha.com 15.08.2021) പാർടി പിളർപിൽ പുതിയ പ്രതികരണവുമായി ഐ എൻ എൽ സംസ്ഥാന സെക്രടറി ഖാസിം ഇരിക്കൂർ. അഭിപ്രായം പറയുകയെന്നാൽ അസംതൃപ്തി എന്നല്ല അർഥമെന്ന് ശനിയാഴ്ച കാസർകോട്ട് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങളുണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങൾ മാനിക്കുന്ന വളരെ ജനാധിപത്യപരമായ പാർടിയാണ് ഐ എൻ എൽ. ഒരു ജനാധിപത്യപരമായ സ്ഥലത്ത് പല അഭിപ്രായങ്ങളും ഭിന്നതകളും ഉണ്ടാവും. അവയൊക്കെ ഏകോപിപ്പിച്ച് ഒരു തീരുമാനമെടുക്കുമ്പോഴാണ് ശരിയായ ജനാധിപത്യ പാർടി ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലയിലെ ഐ എൻ എൽ പ്രവർത്തകരിൽ അസംതൃപ്തിയുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഖാസിം ഇരിക്കൂർ.
ഐ എന്‍ എലിലെ തര്‍ക്കങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമെന്നും ചര്‍ചകള്‍ തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് വനിതകൾക്ക് പ്രവർത്തിക്കാൻ പറ്റിയ പാർടിയല്ലെന്നും കോട്ടയം ജില്ലാ കമിറ്റിയിൽ നിന്ന് വനിതാ നേതാക്കൾക്ക് വിട്ടുപോരേണ്ടിവന്നത് അതുകൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Keywords: News, Kasaragod, Kerala, State, INL, Politics, Qasim Irikkur, Dissatisfaction, Opinion does not mean dissatisfaction; Qasim Irikkur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.