ശാസ്ത്ര-സാങ്കേതിക അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം: വ്യവസായ മന്ത്രി
Feb 28, 2013, 18:15 IST
തിരുവനന്തപുരം: ശാസ്ത്ര-സാങ്കേതിക രംഗത്തെ ശക്തിപ്പെടുത്തുന്നതിന് ലഭ്യമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ യുവതലമുറ തയ്യാറാവണമെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പും ബി.എ.എസ്.എഫ്. കെമിക്കല്‍ കമ്പനിയും ചേര്‍ന്ന് ആരംഭിക്കുന്ന ബി.എ.എസ്.എഫ് കിഡ്സ് ലാബ് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രത്തെ അറിയാനും അതിലൂടെ സ്വന്തം കഴിവുകള്‍ വികസിപ്പിക്കാനും സഹായകമായ ഇത്തരം പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് മുഖ്യാതിഥിയായിരുന്നു. കെ. മുരളീധരന് എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് വി.എന്‍. രാജശേഖരന് പിള്ള, ബി.എ.എസ്.എഫ്. ചെയര്മാന് പ്രസാദ്ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Thiruvananthapuram, P.K Kunjalikutty, K.Muraleedaran, P.K Abdul Rab, Kerala, BASF, B.A. Rajashekaran Pillai, Prasath Chandran, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.