Ration Card | റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക: മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോൾ അവസരം; വിശദമായ വിവരങ്ങൾ ഇതാ
● വെള്ള, നീല കാർഡ് ഉടമകൾക്ക് പി.ആർ. ലിസ്റ്റിലേക്ക് മാറാനുള്ള അവസരം.
● അവസാന തീയതി ഡിസംബർ 10 വൈകിട്ട് അഞ്ച് മണിയാണ്.
● അപേക്ഷ സമർപ്പിക്കാൻ ഓൺലൈൻ മാർഗവും അക്ഷയ കേന്ദ്രങ്ങളും ലഭ്യമാണ്.
തിരുവനന്തപുരം: (KVARTHA) വെള്ള, നീല കാർഡ് ഉടമകൾക്ക് റേഷൻ കാർഡ് മുൻഗണനാ വിഭാഗമായ പിങ്കിലേക്ക് മാറാൻ ഇപ്പോൾ അവസരം. ഇതിനുള്ള അപേക്ഷ നവംബർ 25ന് രാവിലെ 11 മണി മുതൽ നൽകാം. അവസാന തീയതി ഡിസംബർ 10 വൈകിട്ട് അഞ്ച് മണിയാണ്. ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
അപേക്ഷിക്കുന്ന വിധം:
● ഓൺലൈൻ അപേക്ഷ: ecitizen(dot)civilsupplieskerala(dot)gov(dot)in എന്ന സൈറ്റിലൂടെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം.
● ആവശ്യമായ രേഖകൾ: വീടിന്റെ വിസ്തീർണം തെളിയിക്കുന്ന സാക്ഷ്യപത്രം, തദ്ദേശ സ്വയംഭരണ സ്ഥാപനം 2009 ൽ പുറപ്പെടുവിച്ച ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടുവെങ്കിൽ അത് തെളിയിക്കുന്ന സാക്ഷ്യപത്രം അല്ലെങ്കിൽ ബിപിഎൽ ലിസ്റ്റിൾ ഉൾപ്പെടാൻ അർഹതയുള്ള കുടുംബം ആണെന്ന സാക്ഷ്യപത്രം തുടങ്ങിയവ.
മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടാനുള്ള യോഗ്യത:
● വീടിന്റെ വിസ്തീർണ്ണം ആയിരം ചതുരശ്ര അടിയിൽ താഴെ ആയിരിക്കണം.
● നാല് ചക്ര വാഹനം ഇല്ലാത്ത കുടുംബം.
● ഒരേക്കറിൽ താഴെ ഭൂമി ഉള്ള കടുംബം.
● സർക്കാർ ജീവനക്കാരൻ, സർക്കാർ പെൻഷൻ വാങ്ങുന്നവർ ഉൾപ്പെടാത്ത കുടുംബം.
● ഇൻകം ടാക്സ് അടക്കുന്ന അംഗങ്ങൾ ഉൾപ്പെടാത്ത കുടുംബം.
● റേഷൻ കാർഡിൽ പ്രതിമാസ വരുമാനം 25000 രൂപയിൽ താഴെയുള്ള കുടുംബം.
റേഷൻ കാർഡിലെ പിഴവുകൾ തിരുത്തൽ:
● റേഷൻ കടകളിൽ പരാതി പെട്ടി സംവിധാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്
● കാർഡ് ഉടമകൾക്ക് നേരിട്ടു റേഷൻ കടകളിൽ എത്തി കാർഡ് ശരിയാക്കാം
● റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും അവസരമുണ്ടാകും
#RationCard #PriorityCategory #Kerala #eCitizen #PublicDistribution #AkshayaCenters