വി ശിവൻകുട്ടിയുടെ രാജിയെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷപ്പോര്; രാജിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി

 


തിരുവനന്തപുരം: (www.kvartha.com 29.07.2021) വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് കോൺ​ഗ്രസ് എംഎൽഎ പി ടി തോമസ് നൽകിയ അടിയന്തരപ്രമേയാനുമതിയെ ചൊല്ലി നിയമസഭയിൽ ഇരുപക്ഷങ്ങളും ഏറ്റുമുട്ടി. സ‍ർകാരിൻ്റെ ഭാ​ഗത്ത് വീഴ്ചയില്ലെന്നും കേസ് പിൻവലിക്കാൻ അപേക്ഷ നൽകാൻ പ്രോസിക്യൂടർക്ക് അവകാശമുണ്ടെന്നും അടിയന്തരപ്രമേയത്തിനെതിരെ സംസാരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ ഇതിനെതിരെ രൂക്ഷവി‍മർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രം​ഗത്ത് എത്തി. കോടതി വരാന്തയിൽ നിന്ന് വാദിക്കുന്ന ചില അഭിഭാഷകരെ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. അതേസമയം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.

എന്നാൽ സുപ്രിം കോടതി വിധി അംഗീകരിക്കാൻ സർകാർ ബാധ്യസ്ഥമാണ്. കേസ് പിൻവലിക്കാൻ സ‍ർകാരിന് അവകാശമുണ്ടോയെന്ന കാര്യമാണ് കോടതിയിൽ പരിഗണിക്കപെട്ടത്. കേസ് പിൻവലിക്കാൻ അപേക്ഷ നൽകാൻ പ്രോസിക്യൂടർക്ക് അവകാശമുണ്ട്. സർകാർ നടപടി നിയമവിരുദ്ധമല്ല. പൊതുതാത്പര്യം മുൻ നിർത്തിയാണ് കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു

വി ശിവൻകുട്ടിയുടെ രാജിയെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷപ്പോര്; രാജിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി

ശിവൻകുട്ടി രാജിവയ്ക്കേണ്ട പ്രശ്നം ആയി കാണേണ്ടതില്ല. ഇക്കാര്യത്തിൽ വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കേണ്ട. നിയമസഭയിലെ വനിതാ അംഗങ്ങളുടെ പരാതി അന്നു തന്നെ പൊലീസിന് നൽകിയതാണ്. നിയമസഭയുടെ അന്തസിന് ചേരാത്ത കാര്യത്തിൽ നടപടിക്ക് സ്പീകർക്ക് അധികാരമുണ്ട്. ഏകപക്ഷീയമായ നടപടിയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്തിന്റെ ലീലാ വിലാസം എന്താണെന്ന് നമ്മുക്കറിയാല്ലോ. കോടിക്കണക്കിന് രൂപയുടെ പാമൊലിൻ കേസ് സ്വന്തം നിലയ്ക്ക് പിൻവലിച്ചയാളാണ് ഉമ്മൻ ചാണ്ടി. സുപ്രിം കോടതി ആരേയും പേരെടുത്ത് പരാമർശിച്ചിട്ടില്ല. സഭയിലെ കാര്യങ്ങൾ കേസിലേക്ക് വലിച്ചിഴച്ചത് ശരിയല്ല. ഒരു കുറ്റത്തിന് രണ്ടു ശിക്ഷ പാടില്ലെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം കോടതി വരാന്തയിലെ വാദം ആണ് മുഖ്യമന്ത്രിയുടേതെന്നും ചില വകീലന്മാർ കോടതി വരാന്തയിൽ നിന്ന് വാദിക്കും. അതാണ് മുഖ്യമന്ത്രി ചെയ്തത്. നിയമവിരുദ്ധമാണത്. സുപ്രീംകോടതി വിധിക്കെതിരായാണ് മുഖ്യമന്ത്രി സംസാരിച്ചത്. ഒരു മുഖ്യമന്ത്രിക്കും അതിനധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേരള നിയമസഭയുടെ ചരിത്രത്തിലെ കറുത്ത വെള്ളിയാഴ്ചയാണിത്. മുഖ്യമന്ത്രിയുടെ മറുപടി കേട്ടപ്പോൾ പ്രതിപക്ഷമാണോ പ്രതികൾ എന്ന് സംശയിച്ചു പോയി. ഞങ്ങളാണോ കോടതിയിൽ പോയതെന്ന് തോന്നും മുഖ്യമന്ത്രിയുടെ ന്യായം പറച്ചിൽ കേട്ടാൽ. കെഎം മാണിയുടെ ആത്മാവ് ഈ വിധിയിൽ സന്തോഷിക്കുമെന്ന് പി ടി തോമസ് നിയമസഭയിൽ പറഞ്ഞു.

Keywords:  News, Thiruvananthapuram, Kerala, State, Politics, Chief Minister, Pinarayi Vijayan, V.D Satheeshan,  V Shivankutty, Opposition demands minister V Shivankutty's resignation.

< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia