EP Jayarajan | ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിപക്ഷ നേതാവ് വേട്ടക്കാരനൊപ്പമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍
Jul 29, 2023, 22:11 IST
കണ്ണൂര്‍: (www.kvartha.com) ആലുവയില്‍ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ പാപ്പിനിശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും ഒരു പ്രതിപക്ഷ നേതാവ് ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കാന്‍ പാടില്ലാത്തതാണ്. ഇരയോടൊപ്പം നില്‍ക്കാനല്ല വേട്ടക്കാരന്റെ കൂടെ ഓടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്.
ആലുവയിലെ കൊലപാതകത്തില്‍ പൊലീസ് അറസ്റ്റു ചെയ്തു ഫലപ്രദമായ നടപടി സ്വീകരിച്ചു വരുന്നതിനിടെ പൊലീസിനെ തളര്‍ത്താനാണ് പ്രതിപക്ഷ നേതാവ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. പ്രതിയെ അതിവേഗം പിടികൂടിയ പൊലീസിന് തെളിവെടുപ്പിനായി അവിടെ കൊണ്ടു പോകാന്‍ കഴിഞ്ഞില്ല. ആലുവയിലെ ജനങ്ങളുടെ രോഷം കാരണം പൊലീസ് മടങ്ങുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് പൊലീസിനെ വിമര്‍ശിക്കുന്നതെന്നു ഓര്‍ക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Keywords: EP Jayarajan, Opposition leader, Kannur, Politics, Kerala News, Kannur News, Politics, Political News, LDF, UDF, Opposition leader with hunter in murder of five-year-old girl in Aluva: LDF Convenor.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.