അശാസ്ത്രീയ കോവിഡ് ഇളവുകള്‍ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നുവെന്ന് അടിയന്തര പ്രമേയം; നിയമസഭയില്‍ പ്രതിപക്ഷം
Aug 6, 2021, 13:05 IST
തിരുവനന്തപുരം: (www.kvartha.com 06.08.2021) പുതുക്കിയ കോവിഡ് നിബന്ധനകളിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് നിയമസഭയില്‍ പ്രതിപക്ഷം. ജനങ്ങളുടെയും വ്യാപാരികളുടെയും മേല്‍ അശാസ്ത്രീയമായ ലോക്‌ഡൌണ്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വെളളിയാഴ്ച കെ ബാബുവാണ് അടിയന്തര പ്രമേയത്തിന് നോടീസ് നല്‍കിയത്.
നിയന്ത്രണങ്ങളുടെ മറവില്‍ പൊലീസ് കനത്ത പിഴ ഈടാക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. പുറത്തിറങ്ങാന്‍ കഴിയാത്ത ആളുകള്‍ എങ്ങനെയാണ് സാധനം വാങ്ങുകയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. ജനങ്ങളെ ദ്രോഹിക്കുന്ന പൊലീസ് 50 കൊല്ലം മുമ്പുള്ള കുട്ടന്‍പിള്ള പൊലീസാകുകയാണെന്നും സതീശന്‍ പറഞ്ഞു.
എന്നാല്‍ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് പൊലീസ് ഇടപെട്ടതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി. കേരളത്തില്‍ കുറച്ച് ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഇരട്ടിയോ അധികമോ ആകാമെന്നും വീണ ജോര്‍ജ് പറഞ്ഞു. അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസാണ് കേരളത്തില്‍ 90 ശതമാനവും. എല്ലാ കാലവും ലോകിലൂടെ കോവിഡിനെ പ്രതിരോധിക്കാനാവില്ല. നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ പൊലീസ് ഇടപെട്ടു. അവരുടെ കടമയാണ് പൊലീസ് നിര്‍വഹിച്ചതെന്നും മന്ത്രി പറഞ്ഞു.
കെ ബാബു വിഷയം അവതരിപ്പിക്കുന്നതിനിടെ സ്പീകെര്‍ മൈക് ഓഫ് ചെയ്തതോടെ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ബഹളം വെച്ചു. ഇതിനിടെ, സമര്‍ദത്തിലാക്കാന്‍ ശ്രമിക്കേണ്ടെന്ന് സ്പീകെര്‍ പ്രതിപക്ഷ അംഗങ്ങളോട് പറഞ്ഞു. ഇതിനിടെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.