കസ്തൂരി രംഗന്‍ റിപോര്‍ട്ട്: നിയമസഭയില്‍ പ്രതിപക്ഷ ബഹളം

 


തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിലപാടില്‍ പ്രതിഷേധിച്ച് സഭയില്‍ പ്രതിപക്ഷ ബഹളം.

ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചെങ്കിലും അല്‍പസമയത്തിനുശേഷം പുനരാരംഭിച്ചു. കസ്തൂരി രംഗന്‍ റിപോര്‍ട്ട് സംബന്ധിച്ചുള്ള വിഷയത്തെ കുറിച്ച്  വ്യാഴാഴ്ച സഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ചര്‍ച്ച പുനരാരംഭിച്ചത്.

കസ്തൂരി രംഗന്‍ സമിതി നിര്‍ദേശിച്ച 123 വില്ലേജുകളും പരിസ്ഥിതി ലോലമാണെന്ന് അംഗീകരിച്ചുകൊണ്ടുള്ള  കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന്  നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍  സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കോടിയേരിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്നിലെത്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സ്പീക്കര്‍ സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.

കോടിയേരിയുടെ ആവശ്യത്തെ തുടര്‍ന്ന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി ഉറപ്പുകൊടുത്തു. കസ്തൂരി രംഗന്‍ റിപോര്‍ട്ടില്‍  ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് ആശങ്കയില്ലാത്തതെന്ന്  പ്രതിപക്ഷം ആരോപിച്ചു.

പിന്നീട് സഭയില്‍ നിന്നും വാക്കൗട്ട് നടത്തുമെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞെങ്കിലും  വിഷയത്തില്‍ ചര്‍ച്ചവേണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിഷേധിക്കുകയാണെന്ന് കോടിയേരി വ്യക്തമാക്കി.

കസ്തൂരിരംഗന്‍ സമിതി നിര്‍ദേശിച്ച കേരളത്തിലെ 123 വില്ലേജുകളും പരിസ്ഥിതി ലോലമാണെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ചൊവ്വാഴ്ച ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിച്ചിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്‍ സമിതി റിപോര്‍ട്ട്  അംഗീകരിച്ചുകൊണ്ട് 2013 നവംബര്‍ 13ന് ഇറക്കിയ ഉത്തരവിലാണ് കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശമെന്ന് കേന്ദ്രം നിര്‍ണയിച്ചത്.

കസ്തൂരി രംഗന്‍ റിപോര്‍ട്ടിനെ തുടര്‍ന്ന് കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ റിപോര്‍ട്ടിനെ കുറിച്ച് ആശങ്ക വേണ്ടെന്നും സൂക്ഷ്മമായി പഠിച്ചശേഷം മാത്രമേ റിപോര്‍ട്ട് നടപ്പാക്കുകയുള്ളൂ എന്നും കേന്ദ്രം ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കസ്തൂരി രംഗന്‍ റിപോര്‍ട്ടിനെ അനുകൂലിക്കുന്ന നിലപാടെടുക്കാന്‍ പോവുകയാണെന്ന് കേന്ദ്രം ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിക്കുകയായിരുന്നു.

കസ്തൂരി രംഗന്‍ റിപോര്‍ട്ട്: നിയമസഭയില്‍ പ്രതിപക്ഷ ബഹളംകസ്തൂരി രംഗന്‍ റിപോര്‍ട്ടിനെ കുറിച്ചുള്ള ആശങ്കകള്‍ നീക്കാന്‍ ഡിസംബര്‍ 20ന് ഇറക്കിയത് ഓഫീസ് മെമ്മോറാണ്ടം മാത്രമാണെന്നും നവംബര്‍ 13ലെ ഉത്തരവാണ് നിലനില്‍ക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

 ഇതില്‍ പ്രതിഷേധിച്ച് ഇടുക്കിയിലും കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും എല്‍ഡിഎഫ് ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്.

  ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ശരീരസൗന്ദര്യ മത്സരം: അനീഷ് രാജ് മിസ്റ്റര്‍ കേരള

Keywords:  Thiruvananthapuram, Report, Chief Minister, Oommen Chandy, Kodiyeri Balakrishnan, Notice, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia