സ്വർണ കടത്ത് കേസ് അന്വേഷിക്കുന്ന എ പി ശൗഖത്തലിയും ടി പി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ വി സന്തോഷും ഉൾപെടെ 9 പേർക്ക് ഐ പി എസ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ്
Sep 30, 2021, 18:20 IST
തിരുവനന്തപുരം: (www.kvartha.com 30.09.2021) സ്വർണ കടത്ത് കേസ് അന്വേഷിക്കുന്ന എ പി ശൗഖത്തലിയും ടി പി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ വി സന്തോഷും ഉൾപെടെ ഒമ്പത് പേർക്ക് ഐ പി എസ് നൽകി കേന്ദ്ര സർകാർ ഉത്തരവ്. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലെ അഡി. എസ് പിയാണ് എ പി ശൗഖത്തലി.
നിലവിലുള്ള 11 ഒഴിവുകൾക്കായി 33 പേരുടെ പട്ടികയാണ് യുപിഎസ്‌സിയുടെ അംഗീകാരത്തിനായി സമര്‍പിച്ചിരുന്നത്. ശൗഖത്തലിക്കൊപ്പം ടി പി കേസ് അന്വേഷണസംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് കെ വി സന്തോഷും. എ ആർ പ്രേംകുമാർ, ഡി മോഹനൻ, ആമോസ് മാമ്മൻ, വി യു കുര്യാക്കോസ്, എസ് ശശിധരൻ, പി എൻ രമേഷ് കുമാർ, എം എൽ സുനിൽ എന്നിവരാണ് ഐ പി എസ് ലഭിച്ച മറ്റ് ഉദ്യോഗസ്ഥർ.
സിപിഎമിനെ പ്രതികൂട്ടിലാക്കിയ ടി പി ചന്ദ്രശേഖരൻ വധ കേസിൽ കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘത്തെയും സിപിഎമിൻ്റെ പ്രധാന നേതാവായിരുന്ന കുഞ്ഞനന്തൻ ഉൾപെടെയുള്ള നേതാക്കളെയും ജയിലിലടച്ച എ പി ശൗഖത്തലി പാർടിയുടെ കണ്ണിലെ കരടായിരുന്നു.
യു ഡി എഫ് ഭരണത്തിന് ശേഷം എൽഡിഎഫ് സർകാർ അധികാരത്തിലെത്തിയതോടെ, ടിപി കേസിലെ അന്വേഷണസംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കൊന്നും തന്നെ ക്രമസമാധാന ചുമതല നൽകിയിരുന്നില്ല. ഇതിന് പിന്നാലെ ശൗഖത്തലി ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയിലേക്കു ഡെപ്യൂടേഷനിൽ പോവുകയായിരുന്നു. പിഎസ്‌സിയുടെ എസ് ഐ റാങ്ക് പട്ടികയിൽ ഒന്നാം റാങ്കുക്കാരൻ ആയിരുന്നു ഇദ്ദേഹം. മൂന്നാം റാങ്കുകാരനായിരുന്നു കെ വി സന്തോഷ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.