മട്ടുപ്പാവ് കൃഷിയില്‍ യുവാവിന് പുരസ്‌കാരം: അവാര്‍ഡ് ലഭിച്ചത് സംസ്ഥാന കൃഷിവകുപ്പിന്റെ ജൈവ പച്ചക്കറി കൃഷിക്ക്
Dec 5, 2019, 17:17 IST
പയ്യന്നൂര്‍: (www.kvartha.com 05.12.2019) മട്ടുപ്പാവില്‍ ജൈവ പച്ചക്കറി കൃഷിചെയ്ത് സംസ്ഥാന കൃഷിവകുപ്പിന്റെ പുരസ്‌കാരം കാറമേല്‍ പുതിയങ്കാവ് സ്വദേശി എ വി ധനഞ്ജയന് ലഭിച്ചു. ആയിരം ചതുരശ്ര അടിയിയില്‍ ഗ്രോ ബാഗുകളിലാണ് കൃഷിയൊരുക്കിയിരിക്കുന്നത്. എല്ലാവിധ പച്ചക്കറികളും യുവാവ് കൃഷി ചെയ്യുന്നു. നാടന്‍ പയര്‍ മുതല്‍ വിദേശ ഫലങ്ങളായ പീനട്ട്, നോമ്പി, ഡ്രാഗണ്‍ ഫ്രൂട്ട് വരെയുണ്ട്. ചീര, ചേമ്പ്, പ്രഷര്‍ ചീര, പൊന്നാരി വീരന്‍, ബസളി ചീര തുടങ്ങി പത്തോളം ഇലച്ചെടികളും ചങ്ങളം പിരണ്ട, കസ്തൂരിമഞ്ഞള്‍, പനികൂര്‍ക്ക തുടങ്ങി പതിനഞ്ചോളം ഔഷധച്ചെടികളും വളര്‍ത്തുന്നു. കോളി ഫ്‌ളവര്‍, കാബേജ്, വെണ്ട, വെള്ളരി, പാവയ്ക്ക, പപ്പായ തുടങ്ങിയ പച്ചക്കറികളും തോട്ടത്തിലുണ്ട്.
കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ളവരെ ഉള്‍പ്പെടുത്തി തുടങ്ങിയ കൃഷിത്തോട്ടം ഗ്രൂപ്പ് എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലൂടെയാണ് ജൈവ പച്ചക്കറി കൃഷി രംഗത്തേക്ക് ധനഞ്ജയന്‍ എത്തിയത്. കൂട്ടായ്മയോടൊപ്പം ജില്ലയില്‍ തുടങ്ങിയ വിത്ത് ബാങ്കിന്റെ ചുമതലയും ഇദ്ദേഹത്തിനാണ്.
ആവശ്യമുള്ളവര്‍ക്ക് യുവാവ് പച്ചക്കറിവിത്ത് സൗജന്യമായി നല്‍കുകയും കൃഷിചെയ്യേണ്ട രീതികള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു.

രാത്രി ഏഴുമുതല്‍ പത്തുവരെ കൃഷിത്തോട്ട പരിപാലനത്തിനായി ചെലവഴിക്കുമ്പോള്‍ സഹായത്തിനായി ഭാര്യ ഷൈമയും മക്കളായ ദിയാ, ദേവദര്‍ശ് എന്നിവരും കൂടെ കൂടും. ജൈവവളം മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കേബിള്‍ ഓപ്പറേറ്ററായ ധനഞ്ജയന്‍ ജോലി ഉപേക്ഷിച്ച് രണ്ടുവര്‍ഷമായി ജൈവ പച്ചക്കറി കൃഷി രംഗത്ത് സജീവമാണ്.
ആവശ്യമുള്ളവര്‍ക്ക് യുവാവ് പച്ചക്കറിവിത്ത് സൗജന്യമായി നല്‍കുകയും കൃഷിചെയ്യേണ്ട രീതികള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Payyannur, Farmers, Vegetable, Seed, Leaf, Award, Organic Vegetable Farning of Agricultural Award for Farmer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.