Accident | മാക്കൂട്ടം ചുരംപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ കത്തിനശിച്ചു; തലനാരിഴയ്ക്കു ഒഴിവായത് വന്‍ദുരന്തം
Feb 22, 2024, 00:51 IST
ഇരിട്ടി: (KVARTHA) മാക്കൂട്ടം ചുരംപാതയില്‍ നിയന്ത്രണംവിട്ട പിക്കപ്പ്വാന്‍ കത്തിനശിച്ചു. കര്‍ണാടകയില്‍ നിന്നും മരുന്നുമായി കേരളത്തിലേക്ക് വരികയായിരുന്ന വാഹനമാണ് ചൊവ്വാഴ്ച്ച രാത്രി ഏഴരയോടെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും നിസാരപരുക്കുകളോടെ രക്ഷപ്പെട്ടു.
ഇരിട്ടിയില്‍ നിന്നുളള രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്സ്സംഘമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കേരള-കര്‍ണാടക അന്തര്‍സംസ്ഥാനപാതയിലെ മാക്കൂട്ടം ചുരത്തിലെവളവുകള്‍ സ്ഥിരം അപകടമേഖലയാണ്. നിത്യേനെ നൂറുകണക്കിനാളുകളാണ് കര്‍ണാടകത്തിലേക്ക് കേരളത്തില്‍ നിന്നും പോയിവരുന്നത്. അപകടത്തെ തുടര്‍ന്ന് ചുരംപാതയില്‍ പൊലിസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

Keywords: Kannur, Kannur-News, Kerala, Kerala-News, Out-of-control pick-up van burst into flames; The incident took place on Makootam Pass.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.