തിരുവനന്തപുരം: (www.kvartha.com 20.01.2015) ദേശീയ ഗെയിംസിന് മുന്നോടിയായി നടത്തപ്പെടുന്ന കൂട്ടയോട്ടം റണ്‍ കേരള റണ്‍ ചൊവ്വാഴ്ച ഗവര്‍ണര്‍ പി. സദാശിവം ഫ്‌ളാഗ്ഓഫ് ചെയ്തു.
രാവിലെ 10.30ന് സെക്രട്ടേറിയറ്റ് സൗത് ഗേറ്റിന് മുന്നില്‍ നടന്ന കൂട്ടയോട്ടത്തില്‍ ക്രിക്കറ്റ് ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍കര്‍ പങ്കെടുത്തു. റണ്‍ കേരള റണ്ണിന്റെ ബ്രാന്‍ഡ് അമ്പാസിഡറാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പരിപാടിയില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ച വൈകുന്നേരം തന്നെ സച്ചിന്‍ കൊച്ചിയിലെത്തിയിരുന്നു.
ചൊവ്വാഴ്ച രാവിലെ 10.15 മണിയോടെ ഗവര്‍ണര്‍ അടക്കമുള്ള വിശിഷ്ടാതിഥികള്‍ കൂട്ടയോട്ടത്തിന്റെ സ്റ്റാര്‍ട്ടിങ് പോയന്റില്‍ എത്തിയിരുന്നു. ദേശീയ ഗാനം, ദേശീയഗെയിംസിന്റെ തീം സോങ്, പ്രതിജ്ഞ എന്നിവക്ക് ശേഷമായിരുന്നു ഫ്‌ളാഗ്ഓഫ്. അതേസമയം സുരക്ഷാ കാരണങ്ങളാല്‍ സച്ചിന്‍ സെക്രട്ടേറിയറ്റിന്റെ നോര്‍ത് ഗേറ്റുവരെ മാത്രമാണ് ഓടിയത്. മറ്റുള്ളവര്‍ സെന്‍ട്രല്‍ സ്‌റ്റേഡിയം വരെ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , മറ്റു മന്ത്രിമാര്‍, എം.എല്‍.എമാര്‍, കായിക താരങ്ങള്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. കൂട്ടയോട്ടത്തിന്റെ ഭാഗമായി വിവിധ ജില്ലകളിലായി 21 മെഗാറണ്ണും 226 മിനി റണ്ണും 10,000 ഓര്‍ഡിനറി പോയന്റുകളും സജ്ജീകരിച്ചിരുന്നു. ഒരുകോടിയോളം ആളുകള്‍ പങ്കെടുത്ത കൂട്ടയോട്ടം ലോക റെക്കോഡ് ആകുമെന്നാണ് വനമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്.
കേരളത്തില്‍ പതിനായിരത്തോളം കേന്ദ്രങ്ങളിലാണ് കൂട്ടയോട്ടം നടക്കുന്നത്. ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, ദിലീപ്, മിയ തുടങ്ങിയവരും കൂട്ടയോട്ടത്തില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലാ കേന്ദ്രങ്ങളില്‍ നടന്ന കൂട്ടയോട്ടത്തില്‍ സിനിമാ താരങ്ങളും മന്ത്രിമാരും ജനപ്രതിനിധികളുമാണ് ഫഌഗ് ഓഫ് ചെയ്തത്. തൃശൂരില്‍ നടന്‍ ജയറാം, കോട്ടയത്ത് ദിലീപ് കണ്ണൂരില്‍ സനൂഷ, കോഴിക്കോട് മന്ത്രി എം കെ മുനീര്‍ തുടങ്ങിയവരാണ് ഫഌഗ് ഓഫ് ചെയ്തത്.
കൂട്ടയോട്ടത്തിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി രാവിലെ 10 മണി മുതല്‍ 12 മണിവരെ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു. ശബ്ദം ഒഴിവാക്കുന്നതിന്റെ ഭാഗമായി പല സംഘടനകളും വാഹനങ്ങള്‍ ഒരുമണിക്കൂര്‍ സ്വിച്ച് ഓഫ് ചെയ്യാമെന്ന് അറിയിച്ചിരുന്നു.
ജനുവരി 31ന് നടക്കുന്ന ദേശീയഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് ചില അസൗകര്യങ്ങള്‍ ഉള്ളതിനാല്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തമായ ഒരു തീരുമാനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
അതേസമയം ഗെയിംസ് നടക്കുന്ന സ്‌റ്റേഡിയങ്ങളുടെ നിര്‍മാണം ജനുവരി 28ന് മുമ്പ്പൂര്‍ത്തിയാക്കും. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയം 26ന് വൈകുന്നേരം അഞ്ചു മണിക്കും വട്ടിയൂര്‍ക്കാവ് സ്‌റ്റേഡിയം 27ന് 11മണിക്കും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ദേശീയ ഗെയിംസ്: അവഗണനയ്‌ക്കെതിരെ കാസര്‍കോട്ട് റണ്‍ ബാക്ക് റണ്‍
Keywords: Over 1 crore expected to take part in 'Run Kerala Run', Thiruvananthapuram, Governor, Sachin Tendulker, Chief Minister, Oommen Chandy, Prime Minister, Narendra Modi, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.