കടന്നുകയറി കര്‍ണാടക: ചെറുപുഴയില്‍ കൈവശപ്പെടുത്തിയത് 300 ഏക്കര്‍ ഭൂമി
Feb 21, 2020, 14:18 IST
കണ്ണൂര്‍: (www.kvartha.com 21.02.2020) കേരള-കര്‍ണാക അതിര്‍ത്തി ഗ്രാമപഞ്ചായത്തായ ചെറുപുഴയില്‍ കേരളത്തിന്റെ ഭൂമി കര്‍ണാടക വനംവകുപ്പ് കയ്യേറിയതായി പരാതി. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ പഞ്ചായത്തില്‍പെട്ട പുളിങ്ങോം വില്ലേജില്‍ 124/2 എന്ന സര്‍വേ നമ്പറില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് കര്‍ണാടക കയറിയത്.
300 ല്‍ അധികം ഏക്കര്‍ ഭൂമിയാണ് കര്‍ണാടക ഇപ്പോള്‍ തന്നെ കൈവശപ്പെടുത്തിയത്. 2012ല്‍ അന്നത്തെ റവന്യൂ മന്ത്രി ആയിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇടപെട്ടാണ് ആയിരം ഏക്കറോളം ഭൂമി കര്‍ണാടക വനംവകുപ്പില്‍ നിന്നും തിരിച്ചുപിടിച്ചത്. രത്തന്‍ ഖേല്‍ക്കര്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ ആയിരിക്കുന്ന സമയത്താണ് കേരളത്തിന്റെ റബര്‍ തോട്ടം അടക്കം 65 ഏക്കര്‍ കര്‍ണാടകയുടെ കൈയില്‍ നിന്നും തിരിച്ചുപിടിച്ചത്.
ഇപ്പോള്‍ വീണ്ടും കര്‍ണാടക വനംവകുപ്പ് കേരള ഭൂമിയില്‍ സര്‍വേ കല്ല് സ്ഥാപിക്കല്‍ ദ്രുതഗതിയില്‍ നടത്തുകയാണ്. സംസ്ഥാനം ഏഴിമല -വാഗമണ്ഡലം ബംഗളൂരു ഹൈവേയുടെ ഭാഗമായി നിര്‍മിച്ച പാലം വരെയാണ് കര്‍ണാടക ബോര്‍ഡ് സ്ഥാപിച്ച് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച പാലം അടക്കം കര്‍ണാടക വനംവകുപ്പ് കൈപ്പിടിയിലൊതുക്കിയപ്പോള്‍ കേരള റവന്യൂ വകുപ്പ് കണ്ടില്ലെന്നു നടിക്കുകയാണ്. സംസ്ഥാനത്തിന്റെ 65 ഏക്കര്‍ റബ്ബര്‍ തോട്ടം കര്‍ണാടകയുടെ കൈവശമാണ് ഇപ്പോള്‍. ഇതു കൂടാതെ കാര്യങ്കോട് പുഴയുടെ തീരത്തുകൂടി കര്‍ണാടക വനംവകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേക്കല്ല് സ്ഥാപിച്ചു കഴിഞ്ഞു.
നിരവധി മലയാളികള്‍ താമസിക്കുന്ന പ്രദേശമാണ് ഇവിടം. ചില ഭൂമിക്ക് നികുതി അടക്കുന്നതുമാണ്. ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് കര്‍ണാടക പിടിച്ചെടുക്കാന്‍ നീക്കം തുടങ്ങിയത്. പുളിങ്ങോം, ആറാട്ടുകടവ്, ഓടകൊല്ലി, മീന്തുള്ളി, തുടങ്ങിയ പ്രദേശത്തെ റവന്യൂ ഭൂമിയിലാണ് കര്‍ണാടകയുടെ കയ്യേറ്റം നടന്നത്.
Keywords: Over 300 acres of land seized Karnataka in Cherupuzha,Kannur, News, Land, Complaint, Karnataka, District Collector, Malayalees, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.