P Jayarajan | 'കെ സുധാകരന് ആര്‍എസ്എസ് ചരിത്രമറിയില്ല; ബഡായി രാമനായി മാറി'; വിമര്‍ശനവുമായി പി ജയരാജന്‍

 


കണ്ണൂര്‍: (www.kvartha.com) കെ സുധാകരന് ആര്‍എസ്എസിന്റെ ചരിത്രമറിയില്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. കെപിസിസി അധ്യക്ഷനായപ്പോള്‍ കെ സുധാകരന്‍ ആര്‍എസ്എസിനെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സുധാകരന് ഹ്രസ്വദൃഷ്ടിയാണ്. 1971-ലെ തലശേരി കലാപ കാലത്ത് സുധാകരന്‍ സംഘടനാ കോണ്‍ഗ്രസായിരുന്നു. ആര്‍എസ്എസിനെ കുറിച്ചു ചരിത്രാവബോധമില്ലാത്തയാളാണ് കെപിസിസി അധ്യക്ഷന്‍.
            
P Jayarajan | 'കെ സുധാകരന് ആര്‍എസ്എസ് ചരിത്രമറിയില്ല; ബഡായി രാമനായി മാറി'; വിമര്‍ശനവുമായി പി ജയരാജന്‍

സുധാകരന്‍ മത്സരിക്കുന്ന ഓരോ തെരഞ്ഞെടുപ്പിലും ആര്‍എസ്എസ് വോടുകള്‍ കൈപ്പത്തി ചിഹ്നത്തിലാണ് വീണത്. ബഡായി പറച്ചില്‍ കെപിസിസി അധ്യക്ഷന്റെ സ്ഥിരം പരിപാടിയാണ്. ബഡായി രാമനായി കെ സുധാകരന്‍ മാറി. തലശേരി കലാപ കാലത്ത് സുധാകരന്‍ ഇടപെട്ടുവെന്നത് ബഡായിയാണെന്ന് പി ജയരാജന്‍ പറഞ്ഞു. എംഎല്‍എയായിരിക്കുന്ന കാലയളവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിക്കുന്നതിനായി കത്തെഴുതിയ ആളാണ് കെ സുധാകരന്‍. സുധാകരന്റെ ആര്‍എസ്എസ് ബന്ധം പണ്ടേയുള്ളതാണ്.

ആയിത്തറ മമ്പറത്തെ കാഞ്ഞിലേരി സത്യനെയും ചെറുവാഞ്ചേരിയിലെ ചോയ്യോന്‍ രാജീവനെയും വെട്ടി കൊന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. എന്നാല്‍ ഇതേ ആര്‍എസ്എസ് പ്രവര്‍ത്തകരെ സഹായിക്കുന്ന നിലപാടാണ് സുധാകരന്‍ സ്വീകരിച്ചത്. കെ സുധാകരനെ നിയന്ത്രിക്കേണ്ടത് കോണ്‍ഗ്രസിലെ നേതാക്കളാണ്. മുസ്ലീം ലീഗ് നേതാക്കള്‍ സുധാകരന്റെ പ്രസ്താവനയെ ഇപ്പോള്‍ തന്നെ എതിര്‍ത്തു രംഗത്തുവന്നത് നല്ല കാര്യമാണെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Political-News, Politics, Congress, BJP, RSS, P. Jayarajan, K.Sudhakaran, P Jayarajan Against K Sudhakaran.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia