P Jayarajan | സര്‍കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് കൂടി നടപ്പിലാക്കിയെന്ന് പി ജയരാജന്‍

 


കണ്ണൂര്‍: (KVARTHA) കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കണ്ണൂര്‍, കാസര്‍കോട്  ജില്ലകളുടെ വായ്പാ കുടിശ്ശിക അദാലത്ത് മഹാത്മാ മന്ദിരത്തിനടുത്തുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിനു മുന്നില്‍ തയാറാക്കിയ വേദിയില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ 30 വര്‍ഷം മുമ്പുവരെ വ്യക്തികളും സംഘങ്ങളും എടുത്ത വായ്പ കുടിശ്ശികകളാണ് അദാലത്തിലൂടെ ഒറ്റത്തവണ തീര്‍പ്പാക്കുന്നത്. എല്‍ ഡി എഫ് സര്‍കാറിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് ഈ അദാലത്തുമെന്നും ജയരാജന്‍ പറഞ്ഞു. ചടങ്ങില്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷത വഹിച്ചു.

P Jayarajan | സര്‍കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് കൂടി നടപ്പിലാക്കിയെന്ന് പി ജയരാജന്‍

ഡയറക്ടര്‍ ടി സി മാധവന്‍ നമ്പൂതിരി കാസര്‍കോട് ജില്ലാ ഗാന്ധി ഗ്രാമ വ്യവസായ ഓഫീസ് പ്രോജക്ട് ഡയറക്ടര്‍ എം ആഇശ, കണ്ണൂര്‍ ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസര്‍ കെ ജിഷ തുടങ്ങിയവര്‍ സംസാരിച്ചു. കഴിഞ്ഞ ഒമ്പത് ദിവസമായി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നടന്നുവരുന്ന അദാലത്തിന്റെ സമാപനമാണ് കണ്ണൂരിലേത്.

Keywords:  P Jayarajan says one of the election promises of government implemented, Kannur, News, P Jayarajan, Govt Implemented, Election Promises, Inauguration, Arrears, Suresh Babu, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia