War of words | കണ്ണൂരില്‍ ഫേസ്ബുക് യുദ്ധം; റിജില്‍ മാക്കുറ്റിക്ക് മറുപടിയുമായി പി ജയരാജന്റെ മകന്
Nov 11, 2022, 10:51 IST
കണ്ണൂര്‍: (www.kvartha.com) കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തിന്റെ വിവാദത്തിന്റെ ചുവടുപിടിച്ച് കണ്ണൂരിലെ യൂത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയും സിപിഎം നേതാവ് പി ജയരാജന്റെ മകന് ജയിന് രാജും തമ്മില്‍ ഫേസ്ബുക് പോര്. റിജില്‍ മാക്കുറ്റിക്കെതിരെ മറുപടിയുമായി ജയിന് രാജ് രംഗത്തെത്തിയതോടെ പോരിന് ചൂടുപിടിച്ചിരിക്കുകയാണ്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മാരത്തോണ്‍ ഓട്ടക്കാരനും ദേശീയകായിക താരവുമായിരുന്ന കാഞ്ഞിലേരിയിലെ സത്യന്റെ അമ്മയുടെ ഫോടോ പങ്കുവെച്ചാണ് മറുപടി.
'കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സത്യന്റെ അമ്മയുടെ ശാപം കെ സുധാകരനെയും കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വത്തെയും എക്കാലത്തും വേട്ടയാടും. മകന്റെ മൃതദേഹം കൊണ്ടു വന്ന ആംബുലന്‍സിന്റെ പൈസയെ പോലും ആ അമ്മയെ കൊണ്ടു കൊടുപ്പിച്ച നിങ്ങളെ എന്തു പേരിട്ട് വിളിക്കണം. സത്യന്റെ കൊലയാളികള്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാന്‍ പ്രയത്നിച്ചതും സിപിഎം പ്രവര്‍ത്തകരായിരുന്നു', ജയിന് രാജ് തന്റെ ഫേസ്ബുക് പേജില്‍ കുറിച്ചു.
ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തോല്പിക്കുന്നതിനായി പിജെ ആര്‍മിയുടെ പേരില്‍ ലഘുലേഖ ഇറക്കിയെന്ന ആരോപണത്തിില് തെളിവുകള്‍ പുറത്തുവിടാന്‍ റിജില്‍ മാക്കുറ്റിയെ ജയിന്‍രാജ് വെല്ലുവിളിച്ചിരുന്നു. കെ സുധാകരന് ധര്‍മടത്ത് മത്സരിച്ചാൽ വോട് മറിച്ചു നല്‍കാമെന്ന് കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെടുന്ന പരാമര്‍ശത്തിലും തെളിവ് പുറത്തുവിടാന്‍ റിജില്‍ മാക്കുറ്റിയോട് ജയിന്‍രാജ് ആവശ്യപ്പെട്ടു. ആയിത്തറയിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുമായി റിജില്‍ മാക്കുറ്റിക്ക് അടുത്ത ബന്ധമാണുള്ളതെന്നും ആര്‍എസ്എസുകാരായ കൊലക്കേസ് പ്രതികളെ സഹായിക്കുന്നത് മാക്കുറ്റിയാണെന്നും ജയിന്‍രാജ് ഫേസ്ബുക് പോസ്റ്റിൽ കുറ്റപ്പെടുത്തി. ദേശീയ കായിക താരമായ കാഞ്ഞിലേരി സത്യന് ആയിത്തറയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.
ജയിന് രാജിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Keywords: P Jayarajan's son replies to Rijil Makuti, Kerala,Kannur,News,Top-Headlines,Latest-News,Facebook,Politics,RSS,Congress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.