'സി പി എമില്‍ താലിബാന്‍വല്‍കരണം'; രഞ്ജിത് കേസിലെ യഥാർഥ പ്രതികളെ ഒളിപ്പിച്ചിരിക്കുന്നത് കമ്യൂനിസ്റ്റ് പാർടി പി കെ കൃഷ്ണദാസ്

 


ആലപ്പുഴ: (www.kvartha.com 02.01.2022) സി പി എമില്‍ താലിബാന്‍ വല്‍കരണമാണ് നടക്കുന്നതെന്നും പാര്‍ടി സമ്മേളനങ്ങള്‍ എസ് ഡി പി ഐ വത്കരിക്കാനുള്ള ഇടമായി മാറിയെന്നും ബി ജെ പി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ് ആരോപിച്ചു. ഉന്നത നേതാക്കളുടെ അറിവോടെയാണ് രഞ്ജിതിനെ കൊലപ്പെടുത്തിയത്. കേസിലെ യഥാർഥ പ്രതികളെ ഒളിപ്പിച്ചിരിക്കുന്നത് സി പി എം നേതൃത്വമണ്. അവരുടെ സംരക്ഷണത്തിലാണ് പ്രതികള്‍. അതുകൊണ്ടാണ് ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാത്തത്. എസ് ഡി പി ഐക്കാരെ മുമ്പും പല കേസുകളിലും സി പി എം സംരക്ഷിച്ചിട്ടുണ്ട്.

  
'സി പി എമില്‍ താലിബാന്‍വല്‍കരണം'; രഞ്ജിത് കേസിലെ യഥാർഥ പ്രതികളെ ഒളിപ്പിച്ചിരിക്കുന്നത് കമ്യൂനിസ്റ്റ് പാർടി പി കെ കൃഷ്ണദാസ്



പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്രസര്‍കാര്‍ തീരുമാനത്തെ സി പി എം എതിര്‍ക്കുന്നത് താലിബാനിസ്റ്റുകളെ പ്രീതിപ്പെടുത്താനാണ്. സവര്‍കറെ അപമാനിക്കാന്‍ മുഖ്യമന്ത്രി തയ്യാറായതും ഇതിന്റെ ഭാഗമായാണ്. എസ് ഡി പി ഐയില്‍ നിന്നും സി പി എമിലേക്ക് റിക്രൂട്മെന്റ്് നടക്കുന്നു. ഈരാറ്റുപേട്ടയില്‍ രണ്ട് നേതാക്കളെ തരംതാഴ്ത്തിയ സംഭവം പരിശോധിച്ചാലിത് വ്യക്തമാകും.

ബി ജെ പി-ആര്‍ എസ് എസ് നേതാക്കളെ പൊലീസിനെ ഉപയോഗിച്ച് സി പി എം വേട്ടയാടുകയാണ്. ഇടത്പക്ഷവും ജിഹാദികളും കൈകോര്‍ക്കുന്നത് കേരളത്തിന് ആപത്താണ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരേസ്വരത്തിലാണ് ഗവര്‍ണറെ അപമാനിക്കുന്നത്. പ്രതിപക്ഷനേതാവ് ഉപമുഖ്യമന്ത്രിയുടെ പണി ഏറ്റെടുക്കണമെന്നും കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു.

Keywords:  Alappuzha, Kerala, News, Politics, Political party, CPM, BJP, Minister, Leaders, Police, RSS, SDPI, P K Krishnadas says Talibanization is taking place in CPM.



< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia