P Mohanan | പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പ്രതിഫലം തന്നെയാണ് കെ കെ രമയ്ക്ക് കിട്ടിയ എംഎല്‍എ സ്ഥാനം; എളമരം കരീമിനെ പിന്തുണച്ച് പി മോഹനന്‍

 


കോഴിക്കോട്: (www.kvartha.com) പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പ്രതിഫലം തന്നെയാണ് കെ കെ രമയ്ക്ക് കിട്ടിയ എംഎല്‍എ സ്ഥാനമെന്നും മണ്ടോടി കണ്ണന്‍ ഉള്‍പെടെയുള്ള രക്തസാക്ഷികളുടെ പാരമ്പര്യം ആര്‍എംപി കളങ്കപ്പെടുത്തിയെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രടറി പി മോഹനന്‍. കെ കെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ സിപിഎം നേതാവും എംപിയുമായ എളമരം കരീമിനെ പിന്തുണച്ചാണ് മോഹനന്റെ ആരോപണം.


P Mohanan | പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പ്രതിഫലം തന്നെയാണ് കെ കെ രമയ്ക്ക് കിട്ടിയ എംഎല്‍എ സ്ഥാനം; എളമരം കരീമിനെ പിന്തുണച്ച് പി മോഹനന്‍

എല്ലാ കാലത്തും കോണ്‍ഗ്രസ് പരിശ്രമിച്ചത് ഒഞ്ചിയത്തെ സിപിഎമിനെ ശിഥിലമാക്കാനാണെന്നും എന്നാല്‍ അതിന് കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും പറഞ്ഞ മോഹനന്‍ സിപിഎമിനെ ശിഥിലമാക്കാന്‍ ഒറ്റുകാരായി നിന്നുകൊടുത്തതിന്റെ പ്രതിഫലമായാണ് രമയ്ക്ക് എംഎല്‍എ സ്ഥാനം കൊടുത്തതെന്നും ആരോപിച്ചു.

പ്രസ്ഥാനത്തെ ഒറ്റുക്കൊടുത്തതിനുള്ള പാരിതോഷികമാണ് രമയുടെ എം എല്‍ എ സ്ഥാനമെന്നും സ്ഥാനം കിട്ടിയെന്ന് ഓര്‍ത്ത് അധികം അഹങ്കരിക്കേണ്ടെന്നും അടുത്തിടെ എളമരം കരീം പറഞ്ഞിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഒഞ്ചിയത്ത് നടന്ന സിഎച് അശോകന്‍ അനുസ്മരണ യോഗത്തിലായിരുന്നു കരീമിന്റെ പരാമര്‍ശം. ടി പി വധക്കേസിലെ ഒന്‍പതാം പ്രതിയായിരുന്നു അശോകന്‍.

Keywords: P Mohanan Also Criticized K K Rama, Kozhikode, News, Politics, CPM, Congress, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia