കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ മരിച്ച് എട്ടുമാസത്തിനു ശേഷം കെ.കെ. രമ വിചാരണ കോടതിയിലെത്തി. തേങ്ങിയും ചില ചോദ്യങ്ങള്‍ക്കു മുന്‍പില്‍ ദേഷ്യമടക്കിയും സാക്ഷിക്കൂട്ടില്‍ നിന്ന രമ, നാലര മണിക്കൂര്‍ നീണ്ട വിചാരണക്കിടെ ഭര്‍ത്താവിന്റെ കൊലയാളികളെ നേരില്‍ കണ്ടു. കൊടി സുനിയും പി. മോഹനനും അടക്കമുള്ള ടി.പി. വധക്കേസിലെ 57 പ്രതികള്‍ കോടതിയിലുണ്ടായിരുന്നു.
കൊല്ലപ്പെടുമ്പോള്‍ ടി.പി. ഓടിച്ചിരുന്ന ബൈക്ക് തിരിച്ചറിയാനെത്തിയ രമ വിങ്ങിപ്പൊട്ടി. മകന്‍ അഭിനന്ദിനും അച്ഛന്‍ കെ.കെ. മാധവനുമൊപ്പമാണ് രമ കോടതിയിലെത്തിയത്. പ്രോസിക്യൂട്ടറുടെയും പ്രതിഭാഗത്തിന്റെയും ചോദ്യങ്ങള്‍ക്ക് രമ നല്‍കിയ മറുപടികളില്‍ വി.എസും പിണറായിയും സി.പി.എം. കണ്‍ട്രോള്‍ കമ്മീഷനും അടക്കം കടന്നു വന്നു. വി.എസ്.-പിണറായി വിഭാഗീയതയാണു ടി.പി. ചന്ദ്രശേഖരന്‍ പാര്‍ട്ടിക്കു പുറത്തു പോകാന്‍ കാരണമെന്നും പ്രാദേശിക നേതാക്കളായ പി. മോഹനന്‍, സി.എച്ച്. അശോകന്‍, കെ.കെ. കൃഷ്ണന്‍, കെ.സി. രാമചന്ദ്രന്‍ എന്നിവര്‍ അറിയാതെ ടി.പി. കൊല്ലപ്പെടില്ലെന്നും കെ.കെ. രമ വിചാരണക്കോടതിയെ ബോധിപ്പിച്ചു.
സി.പി.എം. ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ടി.പി. ഒറ്റയ്ക്കാണോ പാര്‍ട്ടിവിട്ടതെന്ന പ്രതിഭാഗം ചോദ്യത്തിനു മറുപടിയായാണു നാലാം സാക്ഷിയായി കോടതിയിലെത്തിയ രമ സി.പി.എമ്മിനുള്ളിലെ വിഭാഗീയത പരാമര്‍ശിച്ചത്. ഏരിയാ കമ്മിറ്റിയില്‍ വി.എസ്പക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ചതിനാല്‍ ടി.പി.യെ സി.പി.എമ്മില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമം നടന്നു. മറ്റുള്ളവരില്‍ ഭൂരിഭാഗവും പിണറായി പക്ഷത്തിന്റെ ആളുകളായിരുന്നെന്നും രമ കൂട്ടിച്ചേര്‍ത്തു.
ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിനു കൊടുക്കാനുള്ള സി.പി.എം. നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനത്തില്‍ പ്രതിഷേധിച്ച് ടി.പി. പാര്‍ട്ടി വിട്ടു പുറത്തു പോകുകയായിരുന്നു. പാര്‍ട്ടി ശിക്ഷിച്ചപ്പോള്‍ കണ്‍ട്രോള്‍ കമ്മീഷനു പരാതി നല്‍കാമായിരുന്നില്ലേ എന്നു ചോദ്യമുണ്ടായപ്പോള്‍ കണ്‍ട്രോള്‍ കമ്മീഷനും വിഭാഗീയതയുടെ ഭാഗമാണെന്ന് രമ ചൂണ്ടിക്കാട്ടി. 2008 ജൂണില്‍ ആര്‍.എം.പി. എന്ന പാര്‍ട്ടി രൂപീകരിച്ചതോടെ സി.പി.എമ്മിലെ നേതാക്കളും ഭൂരിഭാഗം അണികളും പാര്‍ട്ടിവിട്ട് ആര്‍.എം.പി.യിലെത്തി.
ഇതോടെ സി.പി.എമ്മിലെ ചില നേതാക്കള്‍ക്കു ടി.പി.യോടു കടുത്ത ശത്രുതയും വിദ്വേഷവും ഉണ്ടായി. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി സി.പി.എമ്മിനു വടകര ലോക്‌സഭാ മണ്ഡലം നഷ്ടപ്പെട്ടു. സി.പി.എമ്മിലെ സതീദേവിക്കെതിരെ കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ജയിച്ചപ്പോള്‍ ആര്‍.എം.പി. സ്ഥാനാര്‍ഥിയായ ടിപിക്ക് 21,863 വോട്ടു ലഭിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനദിവസം പരാജയഭീതി മുന്നില്‍ക്കണ്ട സി.പി.എം, ആര്‍.എം.പിക്കാരെ ആക്രമിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ കുറേ ഗുണ്ടകളെ എത്തിച്ചു. വിവരമറിഞ്ഞ ആര്‍.എം.പിക്കാര്‍ ഓഫീസ് ഉപരോധിച്ചു. ഗുണ്ടകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പി. മോഹനന്‍ അടക്കമുള്ളവര്‍ക്ക് മര്‍ദനമേറ്റു. ഇതോടെ ടിപിയോടുള്ള ശത്രുത ഇരട്ടിച്ച മോഹനന്‍, ചന്ദ്രശേഖരനെയും പാര്‍ട്ടിയെയും അവസാനിപ്പിക്കുമെന്ന് കുന്നുമ്മക്കരയില്‍ നടന്ന പൊതുയോഗത്തില്‍ ഭീഷണി മുഴക്കിയെന്നും രമ കോടതിയില്‍ മൊഴി നല്‍കി.
Keywords: T.P Chandrasekhar Murder Case, Court, Kozhikode, Kerala, K.K. Rama, P. Mohanan, CPM, RMP, Wife, Attack, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.