MK Ashraf | പി ശാദുലി സ്മാരക മുര്‍ശിദീ പുരസ്‌കാരം എം കെ അശ്‌റഫിന് സമ്മാനിച്ചു

 


വാണിമേല്‍: (www.kvartha.com) സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന മുര്‍ശിദീ ഇശല്‍ ബിശാറ ഏര്‍പെടുത്തിയ പി ശാദുലി സ്മാരക പുരസ്‌കാരം കേരള മാപ്പിള കലാ അകാഡമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം കെ അശ്‌റഫ് ഏറ്റുവാങ്ങി. കക്കംവെള്ളി ഇസ്ലാമിക് സെന്റര്‍ പരിസരത്ത് നടന്ന ചടങ്ങില്‍ എ എം നൗശാദ് ബാഖവി ചിറയിന്‍കീഴ് ആണ് അവാര്‍ഡ് സമ്മാനിച്ചത്.

കലാസാഹിത്യരംഗത്തെ സമഗ്ര സംഭാവനക്ക് വര്‍ഷംതോറും നല്‍കി വരാറുള്ള പുരസ്‌കാരത്തില്‍ ശാദുലിയുടെ നാമധേയത്തിലുള്ള ഒന്നാമത്തേതാണിത്. ഇശല്‍ ബിശാറ കലാസാഹിത്യ സംഘം ചെയര്‍മാന്‍ എം എച് വള്ളുവങ്ങാട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹ് മദ് പുന്നക്കല്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ പി.മുനീര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

MK Ashraf | പി ശാദുലി സ്മാരക മുര്‍ശിദീ പുരസ്‌കാരം എം കെ അശ്‌റഫിന് സമ്മാനിച്ചു

മഹല്ല് ഖാദി എടോളി മമ്മു മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി. മലബാര്‍ ഫൗന്‍ഡേഷന്‍ ചെയര്‍മാന്‍ സൂപ്പി നരിക്കാട്ടേരി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. മണ്ഡലം ലീഗ് ജനറല്‍ സെക്രടറി എന്‍ കെ മൂസ മാസ്റ്റര്‍, ഗ്രാമപഞ്ചായത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ സി കെ നാസര്‍, വാര്‍ഡ് മെമ്പര്‍മാരായ

വി അബ്ദുര്‍ ജലീല്‍, അബ്ബാസ് കണേക്കല്‍, മാപ്പിള കവി കുന്നത്ത് മൊയ്തു വാണിമേല്‍, കെ എം സി സി നേതാക്കളായ തായമ്പത്ത് കുഞ്ഞാലി, യു കെ റാശിദ്, ടി കെ അബ്ബാസ്, ഇ എം ഇസ്മഈല്‍ ഹാജി, നവാസ് പുറമേരി, ഒ പി മൊയ്തു ഏറാമല, ജെ പി ഇസ്മഈല്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kozhikode, News, Kerala, Award, P Shaduli Memorial Murshidi Award presented to MK Ashraf.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia