Fell Unconscious | വ്യാജ സര്‍ടിഫികറ്റ് കേസ്; 'അറസ്റ്റിലായ വിദ്യ ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണു'; ആശുപത്രിയിലേക്ക് മാറ്റി
Jun 23, 2023, 17:15 IST
പാലക്കാട്: (www.kvartha.com) വ്യാജ സര്‍ടിഫികറ്റ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത കെ വിദ്യ ചോദ്യം ചെയ്യലിനിടെ അഗളി ഡിവൈഎസ്പി ഓഫീസില്‍ കുഴഞ്ഞുവീണതായി റിപോര്‍ട്. വിദ്യയെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ഡി വിദ്യാര്‍ഥിനിയായ വിദ്യ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയാണ്. ബുധനാഴ്ച രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് അഗളി പൊലീസ് വിദ്യയെ പിടികൂടുന്നത്. വ്യാഴാഴ്ചയാണ് വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ കോടതി വിട്ടത്. രണ്ടുദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ശനിയാഴ്ച വിദ്യയെ കോടതിയില്‍ ഹാജരാക്കണം.
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമോറിയല്‍ ആര്‍ട്‌സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനം ലഭിക്കാന്‍ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ടിഫികറ്റ് ഹാജരാക്കിയെന്നാണ് വിദ്യക്കെതിരെയുള്ള കേസ്. മഹാരാജാസ് കോളജ് പ്രിന്‍സിപല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജൂണ്‍ 6ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് എടുത്ത കേസ് പിന്നീട് പാലക്കാട് അഗളി പൊലീസിന് കൈമാറുകയായിരുന്നു.
വ്യാജരേഖ ചമയ്ക്കല്‍ (ഐപിസി 465), വഞ്ചിക്കാന്‍ വേണ്ടി വ്യാജരേഖയുണ്ടാക്കല്‍ (468), യഥാര്‍ഥ രേഖയെന്ന മട്ടില്‍ അത് ഉപയോഗിക്കല്‍ (471) എന്നീ കുറ്റങ്ങളാണ് കേസിലുള്ളത്. മുന്‍പ് പാലക്കാട്ടും കാസര്‍കോട് കരിന്തളത്തുമുള്ള 2 ഗവ. കോളജുകളില്‍ വിദ്യ ഗെസ്റ്റ് ലക്ചററായിരുന്നു. കരിന്തളം കോളജ് പ്രിന്‍സിപലിന്റെ പരാതിയിലും വിദ്യയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Keywords: News, Kerala, Kerala-News, News-Malayalam, Accused, K Vidya, Faints, Questioning, Unconscious, Palakkad, Palakkad: Accused K Vidya faints during questioning.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.