Arrested | പാലക്കാട് ആറങ്ങോട്ടുകരയില്‍ വിനോദയാത്ര സംഘത്തിന് നേരെ ആക്രമണം: 5 പേര്‍ പിടിയില്‍

 


പാലക്കാട്: (KVARTHA) ആറങ്ങോട്ടുകരയില്‍ വിനോദയാത്രയ്ക്ക് ശേഷം മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന കേസില്‍ അഞ്ച് പേര്‍ പിടിയില്‍. വ്യാഴാഴ്ച (19.10.2023) വൈകീട്ട് 6.30 മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍പരുക്കേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പൊലീസ് പറയുന്നത്: വിനോദയാത്രയ്ക്ക് ശേഷം മടങ്ങുകയായിരുന്നു എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍. ആറങ്ങോട്ടുകാരയില്‍ അധ്യാപകനെ ഇറക്കാനായി ബസ് നിര്‍ത്തി. ഈ സമയത്ത്  ബസിലുണ്ടായിരുന്ന വിദ്യാര്‍ഥിനികളോട് ബൈക്കില്‍ എത്തിയ സംഘം മോശമായി പെരുമാറി. ഇവരെ സഹപാഠികള്‍ ചോദ്യം ചെയ്തപ്പോഴാണ് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ചത്.

പ്രതികള്‍ അക്രമസമയത്ത് ലഹരി ഉപയോഗിച്ചിരുന്നു. വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പിന്നീട് സംഭവസ്ഥലത്ത് നിന്ന് ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വെള്ളിയാഴ്ച (20.10.2023) പുലര്‍ചെ മൂന്ന് മണിക്കാണ് പ്രതികളെ ഒളിയിടത്തില്‍ നിന്ന് പൊലീസ് പിടികൂടിയത്. പ്രദേശവാസികളായ  ജുനൈദ്, രാഹുല്‍, ജാബിര്‍ എന്നിവരാണ് അക്രമത്തില്‍ നേരിട്ട് പങ്കെടുത്തത്. ജുബൈര്‍, അബു എന്നിവര്‍ പ്രതികളെ രക്ഷപ്പെടാനും ഒളിയിടം ഒരുക്കാനും സഹായിച്ചു. നിരവധി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍.

Arrested | പാലക്കാട് ആറങ്ങോട്ടുകരയില്‍ വിനോദയാത്ര സംഘത്തിന് നേരെ ആക്രമണം: 5 പേര്‍ പിടിയില്‍

Keywords: Palakkad, Arangottukara, Students, Attack, Accused, Police, Arrested, Crime, Hospital, Treatment, Injured, Teacher, Bus, Palakkad: Attack against students; Five arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia