Attacked | 'അയ്യപ്പന്‍ വിളക്കിനിടെ ഇടഞ്ഞ ആന മണിക്കൂറോളം പരിഭ്രാന്തി പരത്തി, ക്ഷേത്രം മേല്‍ ശാന്തിയുടെ വാഹനം മറിച്ചിട്ടു'

 


പാലക്കാട്: (www.kvartha.com) അയ്യപ്പന്‍ വിളക്കിനിടെ ഇടഞ്ഞ ആന മണിക്കൂറോളം പരിഭ്രാന്തി പരത്തി. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം പുളിങ്കാവില്‍ അയ്യപ്പന്‍ വിളക്കിന് കൊണ്ടുവന്ന കുളക്കാടന്‍ മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഒന്നരമണിക്കൂറോളം പരിഭ്രാന്തി പരത്തിയ ആന ക്ഷേത്രം മേല്‍ ശാന്തിയുടെ വാഹനം മറിച്ചിടുകയും ചെയ്തു. പിന്നീട് ഒന്നരമണിക്കൂറിന് ശേഷമാണ് ആനയെ തളക്കാന്‍ കഴിഞ്ഞത്.

Attacked | 'അയ്യപ്പന്‍ വിളക്കിനിടെ ഇടഞ്ഞ ആന മണിക്കൂറോളം പരിഭ്രാന്തി പരത്തി, ക്ഷേത്രം മേല്‍ ശാന്തിയുടെ വാഹനം മറിച്ചിട്ടു'

കഴിഞ്ഞ ദിവസം ഉച്ചയോടെ പാലക്കാട് കോട്ടോപ്പാടത്തും പട്ടാപ്പകല്‍ കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റിരുന്നു. കാളപൂട്ട് കാണുന്ന ജനക്കൂട്ടത്തിനു സമീപത്തേക്കാണ് ആനയെത്തിയത്. കച്ചേരിപ്പറമ്പ് പുളിക്കല്‍ ഹംസ (40), കരടിയോട് വട്ടത്തൊടി അഫ്‌സല്‍ (30) എന്നിവരെ പരുക്കുകളോടെ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്നുമണിയോടെ ജനക്കൂട്ടത്തിന് സമീപം എത്തിയ കാട്ടാന അഫ്‌സലിനു നേരെയാണ് ആദ്യം തിരിഞ്ഞത്. നെല്ലിക്കുന്ന് ഭാഗത്ത് വച്ച് അഫ്‌സലിന്റെ ഓടോ റിക്ഷയ്ക്കു നേരെ പാഞ്ഞ് വരുന്നത് കണ്ട് അഫ്‌സല്‍ വാഹനം നിര്‍ത്തി ചാടി ഇറങ്ങി റബര്‍ തോട്ടത്തിലൂടെ ഓടുകയായിരുന്നു. ഓടുന്നതിനിടെ വീണു പരുക്കേറ്റു. ഇതിനു ശേഷമാണ് കാളപൂട്ട് നടക്കുന്ന സ്ഥലത്തേക്ക് ആനയെത്തിയത്. ആ സമയത്ത് നൂറുകണക്കിനു ആളുകളും ഉച്ചഭാഷിണിയുടെ ശബ്ദവും ഉണ്ടായിരുന്നു.

കാളപൂട്ടിന് കൊണ്ടുവന്ന ഉരുക്കളെ കെട്ടിയ ഭാഗത്ത് നില്‍ക്കുന്നതിനിടെയാണ് ഹംസയുടെ നേരെ ആന പാഞ്ഞടുത്തത്. ഇതോടെ ഹംസ തിരിഞ്ഞോടി. ഓടുന്നതിനിടെ വീണ ഹംസയെ ആന കുത്തിയെങ്കിലും കൊമ്പില്ലാത്തതിനാല്‍ കൊണ്ടില്ല. അവിടെ നിന്ന് ഉരുണ്ട് നീങ്ങി താഴ്ചയിലേക്ക് ചാടിയതിനാല്‍ ഹംസ രക്ഷപ്പെട്ടു.

ഇതുകണ്ട് കാളപൂട്ടിന് എത്തിയ ആള്‍ക്കൂട്ടം ബഹളം വച്ചതോടെ ആന തിരിഞ്ഞോടി. പട്ടാപ്പകല്‍ കാട്ടാനയുടെ ആക്രമണം നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. ഓടോറിക്ഷ ഡ്രൈവര്‍ക്കു നേരെ ആന പാഞ്ഞടത്ത റോഡിലൂടെ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പെടെയുള്ളവര്‍ നടന്നു പോകാറുള്ളതാണ്. സംഭവം അറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ ആശുപത്രിയില്‍ ചെന്ന് പരുക്കേറ്റവരെ സന്ദര്‍ശിച്ചു.

Keywords: Palakkad: Elephant created rucks in Temple, Palakkad, News, Elephant attack, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia