Elephant Died | പാലക്കാട്ട് ട്രെയിനിടിച്ച് പരിക്കേറ്റ ഒരു കാട്ടാന കൂടി ചരിഞ്ഞു

 


പാലക്കാട്: (www.kvartha.com) വാദ്യാര്‍ ചള്ളയില്‍ ട്രെയിനിടിച്ച് പരfക്കേറ്റ രണ്ടാമത്തെ പിടിയാനയും ചരിഞ്ഞു. പാലക്കാട് നടുപ്പതിക്ക് സമീപം പുഴയില്‍ ആനയുടെ ജഡം ശനിയാഴ്ച ഉച്ചയോടെയാണ് കണ്ടെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി വനംവകുപ്പ് സംസ്‌കരിച്ചു.

വാധ്യാര്‍ചള്ളയിലെ വനത്തിലൂടെ കടന്നുപോകുന്ന ബി ലൈന്‍ ട്രാകിലാണ് രണ്ട് കാട്ടാനകളെ ട്രെയിനിടിച്ചത്. പുലര്‍ചെ 3.15 മണിയോടെ കന്യാകുമാരി ദിബ്രുഗഢ് വിവേക് എക്‌സ്പ്രസാണ് പാളം മുറിച്ചുകടന്ന കാട്ടാനക്കൂട്ടത്തെ ഇടിച്ചതെന്ന് ഉദ്യാഗസ്ഥര്‍ വ്യക്തമാക്കി.

Elephant Died | പാലക്കാട്ട് ട്രെയിനിടിച്ച് പരിക്കേറ്റ ഒരു കാട്ടാന കൂടി ചരിഞ്ഞു

ട്രെയിനിടിച്ച് പരിക്കേറ്റ ആനയെ ശനിയാഴ്ച ഉച്ചയ്ക്ക് നെല്ലിക്ക ശേഖരിക്കാനെത്തിയ കുട്ടികളാണ് നടുപ്പതിയിലെ പുഴയില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അപകടത്തില്‍ 20 വയസുള്ള ഒരു പിടിയാനയെ ട്രാകിന് സമീപം ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. പരിക്കേറ്റ രണ്ടാമത്തെ ആനയെ കണ്ടെത്താന്‍ വനം വകുപ്പ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

Keywords: Palakkad, News, Kerala, Elephant, Death, Train, Palakkad: Elephant died after hit by train.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia