Farmer Died | പാലക്കാട് കര്‍ഷകന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു; അപകടം ഫാനിട്ട് നെല്ലുണക്കുന്നതിനിടെ

 


പാലക്കാട്: (www.kvartha.com) കര്‍ഷകന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. അമ്പാട്ടുപ്പാളയം ഇന്ദിരാ നഗര്‍ മീന ഭവനില്‍ ദാമോദരന്‍ (69) ആണ് മരിച്ചത്. ഫാനിട്ട് നെല്ലുണക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

കൊയ്‌തെടുത്ത നെല്ല് വീടിനടുത്തു തന്നെയുള്ള കളത്തില്‍ സൂക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതോടെ ഈര്‍പ്പം തട്ടിയ നെല്ല് ഉണക്കിയെടുക്കാനായി ഫാന്‍ ഘടിപ്പിച്ച വയര്‍ പ്ലഗില്‍ കുത്തിയപ്പോള്‍ അപകടം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

Farmer Died | പാലക്കാട് കര്‍ഷകന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു; അപകടം ഫാനിട്ട് നെല്ലുണക്കുന്നതിനിടെ

കളത്തില്‍ പോയ ദാമോദരനെ ഏറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് ഭാര്യ മീന അന്വേഷിച്ചു ചെന്നപ്പോഴാണ് നിലത്തു വീണുകിടക്കുന്ന നിലയില്‍ കണ്ടത്. കയ്യില്‍ ഫാന്‍ ഘടിപ്പിച്ച വയര്‍ കണ്ടതായി വീട്ടുകാര്‍ പറഞ്ഞു. ഉടന്‍ മീന സ്വിച്ച് ഓഫ് ചെയ്ത് ആളുകളെ വിളിച്ചുകൂട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സംഭവത്തില്‍ പൊലീസ് കേസെടുത്തു. കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി. കഴിഞ്ഞ മാസം 17ന് മാത്തൂര്‍ പല്ലഞ്ചാത്തന്നൂര്‍ പ്ലാക്കല്‍ വീട്ടില്‍ ദാമോദരന്‍ (60) സമാനമായ രീതിയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചിരുന്നു.

Keywords: Palakkad, News, Kerala, Accident, Death, Farmers, Police, Palakkad: Farmer died after electrocuted while drying paddy with fan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia