Found Dead | പാലക്കാട് കര്‍ഷകന്‍ മരിച്ച നിലയില്‍; ചെളി കാരണം പാടത്തേക്ക് കൊയ്ത്ത് യന്ത്രം ഇറക്കാന്‍ പറ്റിയിരുന്നില്ലെന്നും ഇതില്‍ ഏറെ അസ്വസ്ഥനായിരുന്നെന്നും വീട്ടുകാര്‍
പാലക്കാട്: (www.kvartha.com) ചിറ്റൂരില്‍ കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി. കറുകമണി സ്വദേശി മുരളീധരനാണ് (48) മരിച്ചത്. ചെളി കാരണം പാടത്തേക്ക് കൊയ്ത്ത് യന്ത്രം ഇറക്കാന്‍ പറ്റിയിരുന്നില്ലെന്നും ഇതില്‍ ഏറെ അസ്വസ്ഥനായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. കൃഷിയില്‍ കനത്ത നഷ്ടം വരുമെന്ന ഭീതിയില്‍ ജീവനൊടുക്കിയതെന്ന് കരുതുന്നു.
10 ഏകര്‍ പാടം പാട്ടത്തിന് എടുത്താണ് മുരളീധരന്‍ കൃഷി ചെയ്തത്. 15 ദിവസം മുന്‍പ് ഇവ വിളവെടുക്കാന്‍ പ്രായമായിരുന്നു. എന്നാല്‍ പ്രദേശം ചെളി നിറഞ്ഞ ഇടമായതിനാല്‍ ഭാരമുള്ള കൊയ്ത്തുയന്ത്രം ഇറക്കാന്‍ കഴിയുമായിരുന്നില്ല. ഭാരം കുറഞ്ഞ കൊയ്ത്തുയന്ത്രം തമിഴ്‌നാട്ടില്‍ നിന്നാണ് എത്തിച്ചിരുന്നത്. എന്നാല്‍ ഇത് തമിഴ്‌നാട്ടിലേക്ക് തന്നെ തിരികെ പോയിരുന്നുവെന്നും വീട്ടികാര്‍ പറഞ്ഞു.
ലോണ്‍ തിരിച്ചടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ ചൊവ്വാഴ്ച വേലായുധന്റെ വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വേലായുധന്‍ ആത്മഹത്യ ചെയ്തതെന്നും കുടുംബം ആരോപിച്ചു.
Keywords: Palakkad, News, Kerala, Farmers, Found Dead, Death, Palakkad: Farmer found dead.