Arrested | 'വിവാഹ വാഗ്ദാനം നല്‍കി 41 ലക്ഷം രൂപ തട്ടി'; യുവാവ് പിടിയില്‍, ഭാര്യ ഒളിവില്‍

 


പാലക്കാട്: (www.kvartha.com) വിവാഹ വാഗ്ദാനം നല്‍കി 41 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ യുവാവ് പിടിയില്‍. സരിന്‍ കുമാറാണ് (37) പിടിയിലായത്. ഇയാളുടെ ഭാര്യ ശാലിനി (36) ഒളിവിലാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പത്രങ്ങളില്‍ പുനര്‍വിവാഹത്തിന് പരസ്യം നല്‍കിയ ആളുടെ നമ്പറില്‍ ബന്ധപ്പെട്ട ശാലിനി ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ച യുവതിയാണെന്നാണ് പരിചയപ്പെടുത്തിയത്. മധ്യപ്രദേശില്‍ അധ്യാപികയാണെന്നും പറഞ്ഞു. ഫോണില്‍ സന്ദേശങ്ങളയച്ച് സൗഹൃദം നടിച്ചു.

Arrested | 'വിവാഹ വാഗ്ദാനം നല്‍കി 41 ലക്ഷം രൂപ തട്ടി'; യുവാവ് പിടിയില്‍, ഭാര്യ ഒളിവില്‍

വാഹനാപകടത്തില്‍ മരിച്ച ആദ്യഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പലരില്‍നിന്ന് കടം വാങ്ങിയാണ് ആശുപത്രി ചെലവ് നടത്തിയതെന്ന് പറഞ്ഞാണ് ദമ്പതികള്‍ പലതവണയായി 41 ലക്ഷം രൂപ തട്ടിയെടുത്തത്. സരിന്‍ കുമാറിനെ പാലക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശാലിനിക്കായി അന്വേഷണം ഊര്‍ജിതമാക്കി.

Keywords: Palakkad, News, Kerala, Arrest, Marriage, Police, Palakkad: Man arrested for fraud case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia