Mobile Phone | പാലക്കാട് ചാര്‍ജ് ചെയ്യാന്‍ വച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം; കിടപ്പുമുറി കത്തി നശിച്ചു; യുവാവും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 


പാലക്കാട്: (KVARTHA) പൊല്‍പ്പുള്ളിയില്‍ ചാര്‍ജ് ചെയ്യാന്‍ വച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. യുവാവും മകനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പൊല്‍പ്പുള്ളി വേര്‍കോലി ബി ഷാജുവിന്റെ (40) വീട്ടിലാണ് അപകടമുണ്ടായത്. വീട്ടിലെ കിടപ്പുമുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ഫോണ്‍ തിങ്കളാഴ്ച രാത്രി 7 മണിയോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

അസുഖബാധിതനായി ഷാജു മുറിയില്‍ കിടപ്പിലായിരുന്നു. ഇതിനിടെ മകന്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ മുറിയിലെത്തിയ ശബ്ദം കേട്ട് ഉണര്‍ന്ന ഷാജു മകന് പിന്നാലെ വാതിലടച്ച് മുറിക്ക് പുറത്തേക്കുപോയി. അല്‍പസമയത്തിനുശേഷം പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് വാതില്‍ തുറന്നുനോക്കിയപ്പോഴാണ് മുറിയിലാകെ തീപടര്‍ന്നത് കണ്ടത്.

ഇലക്ട്രീഷ്യനായ ഷാജു ഉടന്‍തന്നെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിഛേദിച്ചു. തുടര്‍ന്നു മോടോര്‍ പമ്പ് ഉപയോഗിച്ച് വെള്ളം ചീറ്റിച്ച് തീയണയ്ക്കുകയായിരുന്നു. പൊട്ടിത്തെറിക്ക് മിനിറ്റുകള്‍ക്ക് മുന്‍പ് പിതാവും മകനും മുറിയില്‍നിന്ന് പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

അതേസമയം, പൊട്ടിത്തെറിച്ച ഫോണ്‍ കിടക്കയിലേക്ക് തെറിച്ച് വീണ് വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കിടക്ക, കട്ടില്‍, ഹോം തിയറ്റര്‍, അലമാര, ടിവി, പഴ്‌സിലുണ്ടായിരുന്ന പാന്‍ കാര്‍ഡ്, ലൈസന്‍സ്, 5500 രൂപ എന്നിവ കത്തിനശിച്ചതായും ദിവസങ്ങള്‍ക്ക് മുന്‍പ് സുഹൃത്ത് വാങ്ങിയ മൊബൈല്‍ ഫോണാണ് തനിക്ക് അത്യാവശ്യം ഉപയോഗിക്കാനായി നല്‍കിയതെന്നും ഷാജു പറഞ്ഞു.

Mobile Phone | പാലക്കാട് ചാര്‍ജ് ചെയ്യാന്‍ വച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം; കിടപ്പുമുറി കത്തി നശിച്ചു; യുവാവും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



Keywords: News, Kerala, Kerala-News, Accident-News, Regional-News, Polpully News, Palakkad News, Mobile Phone, Exploded, Fire, Room, House, Caught, Bedroom, Charged, Palakkad: Mobile Phone Exploded And Room Caught Fire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia