MVD Mistake | പിന്‍സീറ്റ് യാത്രികന്‍ ഹെല്‍മറ്റ് ധരിക്കാത്തത് എഐ കാമറയില്‍ കുടുങ്ങി; പാലക്കാട് പരേതനായ വാഹന ഉടമയ്ക്ക് ഗതാഗത നിയമലംഘനത്തിന് നോടീസ്! ഒടുവില്‍ പിഴവ് സമ്മതിച്ച് എംവിഡി

 


പാലക്കാട്: (www.kvartha.com) പരേതനായ വാഹന ഉടമയ്ക്ക് ഗതാഗത നിയമലംഘനത്തിന് നോടീസ് അയച്ചതില്‍ പിഴവ് സമ്മതിച്ച് മോടോര്‍ വാഹന വകുപ്പ്. ഒന്നരവര്‍ഷം മുമ്പ് മരിച്ച കാവല്‍പ്പാട് സ്വദേശിയായ ചന്ദ്രശേഖരനാണ് ആളുമാറി എംവിഡി നോടീസ് അയച്ചത്. 

89-ാമത്തെ വയസിലാണ് ചന്ദ്രശേഖരന്‍ മരിച്ചത്. ചന്ദ്രശേഖരന്‍ ഗതാഗത നിയമലംഘനം നടത്തിയെന്ന നോടീസ് ലഭിച്ചത് ഇദ്ദേഹത്തിന്റെ മകനായ പാലക്കാട് സ്വദേശി വിനോദിനായിരുന്നു. പിതാവിന്റെ ഇരുചക്ര വാഹനത്തില്‍ പിന്‍സീറ്റ് യാത്ര ചെയ്യുന്ന ആള്‍ക്ക് ഹെല്‍മറ്റ് ഇല്ലെന്നാണ് എഐ കാമറ (Camera) കണ്ടെത്തിയത്. പഞ്ചറായി കിടക്കുന്ന വണ്ടി അച്ഛന്‍ മരിച്ചശേഷം പുറത്തുപോലും എടുത്തിട്ടില്ലെന്ന് മക്കള്‍ പറയുന്നു.

മരിക്കുന്നതിന് 7 മാസം മുമ്പ് അദ്ദേഹം അല്‍ഷിമേഴ്‌സ് ബാധിച്ച് കിടപ്പിലായിരുന്നു. അദ്ദേഹത്തിന്റെ വണ്ടി വീട്ടില്‍ തന്നെയുണ്ട്. പഞ്ചറായി ഷെഡിലിരിക്കുന്ന വാഹനത്തില്‍ യാത്ര ചെയ്തതിനാണ് ഇപ്പോള്‍ എഐ കാമറയുടെ നോടീസ് വന്നിരിക്കുന്നത്. പിന്‍സീറ്റിലിരുന്ന ആള്‍ക്ക് ഹെല്‍മെറ്റ് ഇല്ലാത്തതിന്റെ പേരിലാണ് പിഴ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോടീസ് കഴിഞ്ഞ ദിവസം ലഭിച്ചത്.

നോടീസ് കിട്ടിയതോടെ ഞെട്ടലിലാണ് ചന്ദ്രശേഖരന്റെ കുടുംബമുള്ളത്. 'ഞങ്ങളാരും അച്ഛന്റെ വണ്ടി തൊടാറേയില്ലായിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷമായി വാഹനം പുറത്തേക്ക് എടുത്തിട്ടില്ല' എന്നും ചന്ദ്രശേഖരന്റെ കുടുംബം പറയുന്നു. ഇനി എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന്, അച്ഛനെ അറസ്റ്റ് ചെയ്ത് പോകട്ടെ, അല്ലാതെന്ത് ചെയ്യും? എന്നാണ് കുടുംബം പ്രതികരിച്ചത്.

അതേസമയം, വാഹനത്തിന്റെ രെജിസ്ട്രഷന്‍ നമ്പറില്‍ ഒരക്കം മാറി പോയതാണ് നോടീസിന് കാരണമെന് പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ജയേഷ് കുമാര്‍ പറഞ്ഞു. കുടുംബത്തില്‍നിന്ന് പിഴ ഈടാക്കില്ലെന്നും ആര്‍ടിഒ വ്യക്തമാക്കി.

MVD Mistake | പിന്‍സീറ്റ് യാത്രികന്‍ ഹെല്‍മറ്റ് ധരിക്കാത്തത് എഐ കാമറയില്‍ കുടുങ്ങി; പാലക്കാട് പരേതനായ വാഹന ഉടമയ്ക്ക് ഗതാഗത നിയമലംഘനത്തിന് നോടീസ്! ഒടുവില്‍ പിഴവ് സമ്മതിച്ച് എംവിഡി


Keywords: News, Kerala, Kerala-News, News-Malayalam, Palakkad-News, Palakkad, MVD, Mistake, Traffic Violation, Notice, Deceased Man, Palakkad: MVD accepts mistake in sending traffic violation notice for deceased man.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia