Booked | പാലക്കാട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; മനപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി 2 ഡോക്ടര്‍മാര്‍ക്കെതിരെ കേസ്; സിസേറിയന്‍ ചെയ്തതില്‍ അശ്രദ്ധയെന്ന് വിലയിരുത്തല്‍

 



പാലക്കാട്: (www.kvartha.com) ചിറ്റൂരില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ താലൂക് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മനപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി ഡോ.കൃഷ്ണനുണ്ണി, ഡോ. ദീപിക എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 

അനിതയുടെ പ്രസവ ശസ്ത്രക്രിയയില്‍ ഇരുവര്‍ക്കും അനാസ്ഥയും അശ്രദ്ധയും ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പൊലീസ് ഡോക്ടര്‍മാരുടെ വിശദമൊഴി എടുത്തേക്കും. 

Booked | പാലക്കാട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; മനപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി 2 ഡോക്ടര്‍മാര്‍ക്കെതിരെ കേസ്; സിസേറിയന്‍ ചെയ്തതില്‍ അശ്രദ്ധയെന്ന് വിലയിരുത്തല്‍


നല്ലോപ്പിള്ളി പാറക്കളം സ്വദേശിനി അനിതയും കുഞ്ഞുമാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. ഫെബ്രുവരി ആറിനാണ് അനിതയെ പ്രസവത്തിനായി ചിറ്റൂര്‍ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രക്തസ്രാവം ഉണ്ടായതോടെ അനിതയെ ഉടന്‍തന്നെ തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ഇവിടെ വച്ചാണ് അനിതയും മരിച്ചത്. 

പ്രസവവേദന വരാത്തതിനെ തുടര്‍ന്നായിരുന്നു അനിതയ്ക്ക് സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുത്തത്. തുടര്‍ന്ന് അമിതമായ രക്തസ്രാവമുണ്ടായതോടെ തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് വിവരം. 

Keywords:  News,Kerala,State,palakkad,Death,Child,Mother,Police,Case,Medical College,Govt-Doctors,Case,Top-Headlines,Trending,Latest-News, Palakkad: Police booked against 2 doctors in case of death of mother and child
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia