തപാല്‍ വോടുകളില്‍ കവറിനു മുകളില്‍ ഒപ്പിട്ടില്ലെന്ന് കാണിച്ച് ബിജെപി തര്‍ക്കം ഉന്നയിച്ചതിനെത്തുടര്‍ന്ന് പാലക്കാട് വോടെണ്ണാന്‍ വൈകി
May 2, 2021, 09:26 IST
പാലക്കാട്: (www.kvartha.com 02.05.2021) ബി ജെ പി തര്‍ക്കം ഉന്നയിച്ചതിനെത്തുടര്‍ന്ന് പാലക്കാട് വോടെണ്ണാന്‍ വൈകി. മണ്ഡലത്തില്‍ ആറു തപാല്‍ വോടുകളില്‍ കവറിനു മുകളില്‍ ഒപ്പിട്ടില്ലെന്നു കാണിച്ചാണ് മാറ്റിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടത്. ബിജെപി പ്രവര്‍ത്തകര്‍ തര്‍ക്കം ഉന്നയിച്ചതിനെത്തുടര്‍ന്ന് തപാല്‍ വോടെണ്ണല്‍ എട്ടരയായിട്ടും ആരംഭിക്കാനായില്ല.
രാവിലെ എട്ടിന് തപാല്‍ വോട് എണ്ണാനെടുത്തപ്പോള്‍തന്നെ ബി ജെ പി പ്രശ്‌നം ചൂണ്ടിക്കാണിക്കുകയായിരുന്നു. ഈ വോടുകള്‍ അസാധുവാകാന്‍ സാധ്യതയുണ്ട്. തര്‍ക്കം പരിഹരിച്ച് ഉടന്‍ വോടെണ്ണിത്തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഇ ശ്രീധരനാണ് ഇവിടെ ബി ജെ പി സ്ഥാനാര്‍ഥി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.