Infant Died | അട്ടപ്പാടിയില്‍ വീണ്ടും ആദിവാസി ശിശുമരണം; 7 മാസം പ്രായമുള്ള കുഞ്ഞ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് മരിച്ചു

 


പാലക്കാട്: (KVARTHA) അട്ടപ്പാടിയില്‍ വീണ്ടും ആദിവാസി ശിശുമരണം. ഷോളയൂര്‍ കടമ്പാറ ഊരിലെ ദീപ - കുമാര്‍ ദമ്പതികളുടെ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് കൃഷ്ണയാണ് ആണ് മരിച്ചത്. കോയമ്പതൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍വെച്ച് ചൊവ്വാഴ്ച (16.04.2024) പുലര്‍ചെയായിരുന്നു മരണം.

ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഞായറാഴ്ച ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിയതായിരുന്നു. തുടര്‍ന്ന് കോട്ടത്തറ താലൂക് ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്നും കോയമ്പതൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെവെച്ചാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയും (11.04.2024) അട്ടപ്പാടിയില്‍ ആദിവാസിശിശു മരിച്ചിരുന്നു. ആനക്കല്ല് ഊരിലെ രേഷ്മയുടെയും സമീഷിന്റെയും രണ്ട് മാസം പ്രായമുള്ള മകള്‍ സായിഷയാണ് കോയമ്പതൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

Infant Died | അട്ടപ്പാടിയില്‍ വീണ്ടും ആദിവാസി ശിശുമരണം; 7 മാസം പ്രായമുള്ള കുഞ്ഞ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് മരിച്ചു

കഴിഞ്ഞ മാസം പനിയും വയറിളക്കവുമായാണ് അഗളിയിലെ ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ മാറ്റമില്ലാത്തതിനാല്‍ കോട്ടത്തറ ട്രൈബല്‍ താലൂക് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കും തുടര്‍ന്ന് വിദഗ്ധചികിത്സയ്ക്കായി പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയിലേക്കും മാറ്റി. ഒരാഴ്ചത്തെ ചികിത്സയ്ക്കുശേഷം വീട്ടിലെത്തി. നാലുദിവസം മുന്‍പ് കൂക്കന്‍പാളയത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Keywords: News, Kerala, Kerala-News, Palakkad-News, Palakkad News, Seven Year Old, Child, Died, Attappady News, Coimbatore Medical College, Hospital, Treatment, Couple, Parents, Palakkad: Seven year old child died in Attappady.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia