Mike Exploded | മൈക് പൊട്ടിത്തെറിച്ച് അപകടം; പാലക്കാട് 6 വയസുകാരിക്ക് പരുക്ക്

 


പാലക്കാട്: (www.kvartha.com) കല്ലടിക്കോട് കരോകെ മൈക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരുക്കേറ്റു. ഓണ്‍ലൈനില്‍ 600 രൂപയ്ക്ക് വാങ്ങിയ മൈകാണ് പൊട്ടിത്തെറിച്ചതെന്നും നിര്‍മാണ കംപനി ഏതാണെന്ന് വ്യക്തമല്ലാത്തതിനാല്‍ പരാതി നല്‍കാന്‍ കഴിയുന്നില്ലെന്നും കുടുംബം പറഞ്ഞു.

കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സയാണ് പാട്ടുപാടുന്നതിനിടെ മൈക് പൊട്ടിത്തെറിച്ചത്. ചൈനീസ് നിര്‍മിത മൈക് എന്നല്ലാതെ നിര്‍മാണ കംപനിയുടെ പേര് ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ മൈകിലില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഇക്കാരണത്താല്‍ പരാതി നല്‍കാനും കഴിയുന്നില്ല.

കുട്ടി കരോകെ പാടുന്നത് ഫിറോസ് ബാബു സ്വയം മൊബൈലില്‍ വീഡിയോ എടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ മൈകില്‍ നിന്നുള്ള ശബ്ദം നിന്നുപോവുകയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു.

Mike Exploded | മൈക് പൊട്ടിത്തെറിച്ച് അപകടം; പാലക്കാട് 6 വയസുകാരിക്ക് പരുക്ക്


Keywords: News, Kerala, Kerala-News, Local-News, Regional-News, Palakkad News, Kalladikode News, Six-year-old, Girl, Injured, Mike, Exploded, Palakkad: Six-year-old Girl Injured when Mike Exploded.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia