Child Rescued | വീട്ടുകാര്‍ കാണാതെ വീടിന് മുന്നിലെ തിരക്കേറിയ റോഡിലേക്ക് പതിയെ പിച്ചവെച്ചിറങ്ങി പിഞ്ചുകുഞ്ഞ്; രക്ഷകരായി കാറിലെത്തിയ യാത്രക്കാര്‍, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

 


പാലക്കാട്: (KVARTHA) വീട്ടിലുള്ള ആരുടെയും കണ്ണില്‍പെടാതെ വീടിന് മുന്നിലെ തിരക്കേറിയ റോഡിലേക്ക് പതിയെ പിച്ചവെച്ചിറങ്ങിയ പിഞ്ചുകുഞ്ഞിന് രക്ഷകരായി കാറിലെത്തിയ യാത്രക്കാര്‍. സംഭവത്തിന്റെ ശ്വാസം നിലച്ചുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പാലക്കാട് ജില്ലയിലെ ഒന്നാന്തിപടിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

കൊപ്പം - വളാഞ്ചേരി പ്രധാനപാതയിലേക്കാണ് വീട്ടില്‍ നിന്നും കുട്ടി ഇറങ്ങിയത്. ഇതുവഴി പോയ കാറിലെ യാത്രക്കാര്‍ അവസരോചിതമായി ഇടപെട്ടതിനാല്‍ കുട്ടിക്ക് അപായമൊന്നും സംഭവിച്ചില്ല. റോഡരികില്‍ കുഞ്ഞിനെ കണ്ടതോടെ കാര്‍ പെട്ടന്ന് നിര്‍ത്തി പുറത്തിറങ്ങിയ യുവാക്കള്‍ കുട്ടിയെ എടുത്ത് തിരികെ വീട്ടിലാക്കി.

ഒക്ടോബര്‍ 28 നാണ് സംഭവം നടന്നത്. ഒരു വയസ് മാത്രം പ്രായമുള്ള റിഷിബാന്‍ എന്ന കുട്ടിയാണ് റോഡിലേക്ക് ഇറങ്ങിയത്. കുട്ടി നടന്നുതുടങ്ങിയതേയുള്ളൂവെന്നാണ് ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം.

കുട്ടിയും ഉമ്മയും മാത്രമാണ് വീട്ടിലുള്ളത്. പിതാവ് വിദേശത്താണ്. ഉമ്മ കാണാതെ വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ കുട്ടി റോഡിലേക്ക് നടന്നു പോവുകയായിരുന്നു. പല വാഹനങ്ങളും കുട്ടിയെ തൊട്ടു-തൊട്ടില്ലെന്ന മട്ടില്‍ കടന്നുപോയി. പിന്നില്‍ അതിവേഗത്തിലെത്തിയ KL 54 N 5539 കാറിലെ യാത്രക്കാര്‍ കുട്ടിയെ കടന്നുപോയി. ഇവരാണ് പിന്നീട് തിരികെ വന്ന് കുട്ടിയെ എടുത്ത് മാതാവിനെ ഏല്‍പിച്ചത്.

Child Rescued | വീട്ടുകാര്‍ കാണാതെ വീടിന് മുന്നിലെ തിരക്കേറിയ റോഡിലേക്ക് പതിയെ പിച്ചവെച്ചിറങ്ങി പിഞ്ചുകുഞ്ഞ്; രക്ഷകരായി കാറിലെത്തിയ യാത്രക്കാര്‍, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്



Keywords: News, Kerala, Kerala-News, Palakkad-News, Palakkad News, Visual, Footage, Child, Road Side, In Front, House, Koppam News, Valanchery News, Car, Passengers, Mother, Father, Help, Palakkad: Visual of child on road side in front of house at Koppam Valanchery.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia