Wild Elephant | പാലക്കാട് കാരപ്പാറയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

 


പാലക്കാട്: (KVARTHA) നെല്ലിയാമ്പതി കാരപ്പാറയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന തുടങ്ങി. ഉച്ചയോടെയാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്.

ഒരാഴ്ചയായി ഈ പ്രദേശത്ത് തമ്പടിച്ചിരുന്ന കാട്ടാനയാണ് ചരിഞ്ഞത്. കാട്ടാന രാത്രിയും പകലും ജനവാസ മേഖലയിലേക്ക് ഇറങ്ങാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അതേസമയം, ആനയുടെ മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Wild Elephant | പാലക്കാട് കാരപ്പാറയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി



Keywords: News, Kerala, Kerala-News, Palakkad-News, Palakkad News, Wild Elephant, Found Dead, Nelliampathi News, Karapara News, Forest Department, Palakkad: Wild Elephant found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia