കണ്ണൂര്‍: സര്‍ക്കാര്‍ നിരോധനത്തോടെ പാന്‍മസാലകളുടെ വില്‍പനയും ഉപയോഗവും പൂര്‍ണമായും ഇല്ലാതാക്കാമെന്ന പ്രതീക്ഷ തെറ്റിച്ച് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിരോധനം മറയാക്കി ഇരട്ടി വിലയ്ക്ക് പാന്‍മസാലകള്‍ വില്ക്കുന്ന സംഘങ്ങള്‍ സജീവമാകുന്നു.
പാന്‍പരാഗ്, സ്റ്റാര്‍, മാരുതി, സിദ്ദു, ഗോവ, മാണിക്ചന്ദ്, വിമല്‍, ചൈനി ഖൈനി, ഹാന്‍സ് തുടങ്ങിയ പാന്‍മസാലകളാണ് ഇത്തരത്തില്‍ വില്‍ക്കപെടുന്നത്. ചുണ്ണാമ്പും പാനും മിശ്രിതമായി ഉപയോഗിക്കുന്ന ആത്തി ചപ്പുവിന് ആവശ്യക്കാര്‍ ഏറിയതോടെ വന്‍വിലക്കാണ് ഇത് വില്‍ക്കുന്നത്.
മുന്‍പ് മംഗലാപുരത്ത് നിന്നും എത്തിയിരുന്ന പാന്‍മസാലകള്‍ മഞ്ചേശ്വരം, ഉപ്പള, ബന്തിയോട്, തുടങ്ങിയ മൊത്തക്കച്ചവടക്കാരില്‍ നിന്നും കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ ചില്ലറ വ്യാപാരികള്‍ക്ക് എത്തിക്കുകയായിരുന്നു പതിവ്.
60 മുതല്‍ 80 വരെ പാക്കറ്റുകളില്‍ 65-75 രൂപയ്ക്ക് വ്യാപാരികള്‍ക്ക് ലഭിച്ചിരുന്ന പാന്‍മസാലകളില്‍ ഒന്നിന് 50 പൈസയും ഒരു രൂപയുമാണ് ലഭിച്ചിരുന്നത്. എന്നാല്‍, നിരോധനത്തെ തുടര്‍ന്ന് പാന്‍മസാലകളുടെ വില്‍പനയില്‍ നിന്ന് മൊത്തവ്യാപാരികള്‍ പരസ്യമായി പിന്‍മാറിയതോടെ രംഗം മാറി.
മൊത്ത വ്യാപാരികളുടെ പിന്‍മാറ്റത്തെ തുടര്‍ന്ന് നിരോധനമില്ലാത്ത മംഗലാപുരത്ത് നിന്നും കുറഞ്ഞ വിലയ്ക്ക് പാന്‍മസാലകള്‍ വാങ്ങി ആവശ്യക്കാര്‍ക്ക് ഇരട്ടി വിലയ്ക്ക് എത്തിക്കുന്ന സംഘമാണ് ഇപ്പോള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ഒന്നര- രണ്ട് രൂപ നിരക്കില്‍ ലഭിച്ചിരുന്ന പാന്‍മസാലകള്‍ അഞ്ചുരൂപയ്ക്ക് വരെ വാങ്ങാന്‍ ഉപഭോക്താക്കള്‍ തയ്യാറാവുന്നതിനാല്‍ പാന്‍മസാല കടത്തിലേക്ക് കൂടുതല്‍പേര്‍ എത്തുമെന്നാണ് പോലീസ് നിഗമനം. നിരോധനത്തിലൂടെ വ്യാപാരികള്‍ക്ക് ലഭിച്ചിരുന്ന വരുമാനത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്.
പോലീസിനെയും മറ്റു സര്‍ക്കാര്‍ ഏജന്‍സികളെയും വെല്ലുവിളിച്ച് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് വില്‍പന നടത്തുന്നവര്‍ തന്നെയാണ് പാന്‍മസാല കടത്തിനും ചുക്കാന്‍ പിടിക്കുന്നത്.

Keywords: Kannur, Railway Station, Kerala, Police, Merchant, Pan Masala, Government, Malayalam News, Kerala vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.