Panchayat Offices Working | ഫയല്‍ തീര്‍പാക്കല്‍: സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുന്നു; ജോലിക്ക് ഹാജരാകുന്ന ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി

 



തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ പഞ്ചായത്ത് ഓഫീസുകളും ഞായറാഴ്ച തുറന്ന്  പ്രവര്‍ത്തിക്കുമെന്ന് തദ്ദേശ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഫയല്‍ തീര്‍പാക്കലിനായി ജോലിക്ക് ഹാജരാകുന്ന എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.

പഞ്ചായത്ത് ഡയറക്ടര്‍ ഓഫീസും ഡെപ്യൂടി ഡയറക്ടര്‍ ഓഫീസുകളും തിങ്കളാഴ്ച പ്രവര്‍ത്തിക്കും. ജീവനക്കാര്‍ ഫയല്‍ തീര്‍പാക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഓഫീസുകളില്‍ നടത്തും. അതിനാല്‍ ഈയവസരത്തില്‍ പൊതുജനങ്ങള്‍ക്ക് മറ്റ് സേവനങ്ങള്‍ തിങ്കളാഴ്ച ലഭ്യമാകില്ലെന്ന് മന്ത്രി അറിയിച്ചു.  

പെന്‍ഡിംഗ് ഫയലുകള്‍ ഉടന്‍ തീര്‍പാക്കാന്‍ ആവശ്യമായ നടപടി എല്ലാ ജീവനക്കാരും സ്വീകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പാക്കാന്‍ നല്ല ഇടപെടല്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് നടത്തുന്നുണ്ട്. കൂടുതല്‍ ഊര്‍ജസ്വലമായ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ പഞ്ചായത്ത് ഓഫീസുകള്‍ തിങ്കളാഴ്ച പ്രവര്‍ത്തിക്കും

Panchayat Offices Working | ഫയല്‍ തീര്‍പാക്കല്‍: സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുന്നു; ജോലിക്ക് ഹാജരാകുന്ന ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി


ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് ഫയല്‍ തീര്‍പാക്കലിനുള്ള തീവ്രയജ്ഞം. പെന്‍ഡിംഗ് ഫയലുകളില്‍ പരിഹാരം കണ്ടെത്തി തീര്‍പാക്കുന്നതിന് മാസത്തില്‍ ഒരു അവധി ദിവസം വിനിയോഗിക്കണമെന്ന് എല്ലാ ജീവനക്കാരോടും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ഓരോ അവധി ദിനം പ്രവര്‍ത്തി ദിനമാക്കി കൊണ്ടുള്ള നടപടി.

Keywords:  News,Kerala,State,Thiruvananthapuram,panchayath,Minister,Top-Headlines, Panchayat offices in Kerala functioning today
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia