Assault | വിവരാവകാശത്തിന് അപേക്ഷ നല്‍കിയ മധ്യവയസ്‌ക്കനെ വീട്ടുമുറ്റത്തുനിന്നും മര്‍ദിച്ചുവെന്ന പരാതി; വളപട്ടണം പഞ്ചായത് വൈസ് പ്രസിഡന്റ് ഉള്‍പെടെ 3 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
കണ്ണൂര്‍: (KVARTHA) വളപട്ടണം ഗ്രാമ പഞ്ചായത് ഓഫീസില്‍ വിവരാവകാശത്തിന് അപേക്ഷ (RTI Applicant) നല്‍കിയ വിരോധത്തില്‍ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി മര്‍ദിച്ചുവെന്ന പരാതിയില്‍ വളപട്ടണം പഞ്ചായത് വൈസ് പ്രസിഡന്റിനും മറ്റു രണ്ടുപേര്‍ക്കുമെതിരെ പരാതിയില്‍ കേസ്. വളപട്ടണം ഗവ.ഹയര്‍ സെകന്‍ഡറി സ്‌കൂളിന് സമീപം താമസിക്കുന്ന പി വി മുഹമ്മദാലി(54)യുടെ പരാതിയിലാണ് ഓടോ റിക്ഷ ഡ്രൈവര്‍ കരീം, വളപട്ടണം പഞ്ചായത് വൈസ് പ്രസിഡണ്ട് ജംഷീറ, വ്യാപാരി എ ടി ഷമീന്‍ എന്നിവര്‍ക്കെതിരെ വളപട്ടണം പൊലീസ് കേസെടുത്തത് (Booked).
തിങ്കളാഴ്ച രാത്രി 7.30 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. പഞ്ചായതില്‍ വിവരാവകാശം ചോദിച്ച വിരോധത്തില്‍ പരാതിക്കാരന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറിയ പ്രതികള്‍ തടഞ്ഞുനിര്‍ത്തി മരവടി കൊണ്ടും വാതിലിന്റെ ഓടാമ്പല്‍ കൊണ്ടും കൈ കൊണ്ടും അടിക്കുകയും ഒന്നാം പ്രതി കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്. മര്‍ദനത്തില്‍ പരുക്കേറ്റ മുഹമ്മദാലിയെ സിപിഎം ജില്ലാ സെക്രടറി എം വി ജയരാജന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
#RTIAssault #KeralaCrime #PanchayatViolence #JusticeForRTIActivist #IndiaNews