തൊടുപുഴ: (www.kvartha.com 10/02/2015) ന്യൂഡല്‍ഹിയിലെ ആംആദ്മി തെരഞ്ഞെടുപ്പു വിജയം മഹത്തായൊരു ദിശാ സൂചകമെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഭാവിയില്‍ രാജ്യത്ത് ആം ആദ്മി പാര്‍ട്ടി കൂടി ഉള്‍പ്പെടുന്ന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ബദല്‍ രൂപപ്പെടും. അതിന്റെ തുടക്കമാണ് ഡല്‍ഹിയില്‍ കാണുന്നത്. തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ സി.പി.ഐ. ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യന്‍.
34 വര്‍ഷം ഭരിച്ച കോണ്‍ഗ്രസിനെ സീറോ ആക്കിയ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുള്ള കനത്ത തിരിച്ചടി കൂടിയാണ്. ചായക്കച്ചവടക്കാരനെന്നു പറഞ്ഞു അധികാരത്തിലെത്തിയ മോഡി ഇന്നു പത്തു ലക്ഷം രൂപയുടെ ഉടുപ്പാണ് ധരിക്കുന്നത്. ഈ കാപട്യം ജനം തിരിച്ചറിഞ്ഞുവെന്നതിന്റെ കൂടി തെളിവാണ് തെരഞ്ഞെടുപ്പു ഫലം.
ജില്ലാ സെക്രട്ടറി കെ. കെ ശിവരാമന്‍ അധ്യക്ഷനായിരുന്നു. സമ്മേളനത്തിനു മുന്നോടിയായി നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനവും നടന്നു.

Keywords : Kerala, Idukki, Thodupuzha, CPM, Conference, New Delhi, Election, BJP, Pannyan Raveendran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.