Panur Blast | പാനൂര്‍ സ്‌ഫോടന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്; പ്രതികളുമായി തെളിവെടുപ്പ് നടത്തും

 


കണ്ണൂര്‍: (KVARTHA) പാനൂരിലെ ബോംബ് സ്‌ഫോടനക്കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമായി. സംഭവം ലോക് സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ വിവാദമായതിനെ തുടര്‍ന്ന് എത്രയും പെട്ടെന്ന് സ്‌ഫോടനത്തില്‍ പങ്കെടുത്തവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാനാണ് പൊലീസ് ലക്ഷ്യമിടുന്നത്.

ഇതിനായി ഒളിവിലുള്ള പ്രതികള്‍ക്കായി ഊര്‍ജിതമായ അന്വേഷണം തുടരുകയാണ് പൊലീസ്. ബോംബ് നിര്‍മിക്കാന്‍ മുന്‍കയ്യെടുത്ത ഷിജാലിനെയും അക്ഷയ് യേയുമാണ് കണ്ടെത്താനുള്ളത്. ഷിജാലിനെ പിടികൂടിയാല്‍ ബോംബ് നിര്‍മിച്ചത് ആര്‍ക്ക് വേണ്ടിയെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.

Panur Blast | പാനൂര്‍ സ്‌ഫോടന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്; പ്രതികളുമായി തെളിവെടുപ്പ് നടത്തും
 
അതേസമയം സ്‌ഫോടനത്തില്‍ പരുക്കേറ്റ മുളിയാത്തോടിലെ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. കേസില്‍ അറസ്റ്റിലായവരുമായി ഞായറാഴ്ച രാവിലെ പൊലീസ് തെളിവെടുപ്പ് നടത്തും. സ്‌ഫോടനം നടന്നയിടത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. സിപിഎം പ്രവര്‍ത്തകരായ അതുല്‍, അരുണ്‍, ഷിബിന്‍ ലാല്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സായൂജ് എന്നൊരാള്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്.

പാനൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന നടത്തിവരികയാണ്. ശനിയാഴ്ച കണ്ണൂര്‍-കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളില്‍ സിആര്‍പിഎഫിന്റെയും പൊലീസിന്റെയും നേതൃത്വത്തിലും പരിശോധന നടന്നിരുന്നു. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തിരുന്നു.

പാനൂര്‍ കുന്നോത്ത് പറമ്പില്‍ വെള്ളിയാഴ്ച പുലര്‍ചെയാണ് ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മൂളിയാത്തോട് കാട്ടിന്റവിട ഷെറിന്‍(31) ആണ് മരിച്ചത്. പ്രദേശ വാസിയായ വിനീഷിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Keywords: Panur blast: More arrests likely, police intensify search in Kannur, Kannur, News, Panur Blast, Police, Investigation, Arrest, Accused, Injury, Hospitalized, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia